ന്യൂഡല്‍ഹി: കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് വഴി തെറ്റിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.അമേഠിയിലെ കര്‍ഷക റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
“രാഹുല്‍ ഗാന്ധി പച്ചക്കള്ളമാണ് കര്‍ഷകരോട് പറയുന്നത്. അവരെ വഴി തെറ്റിക്കാനും ശ്രമിക്കുന്നു. കര്‍ഷകര്‍ക്കായി മുതലക്കണ്ണീരും ഒഴുക്കുന്നു. കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തയാളാണ് രാഹുലിന്റെ സഹോദരിയുടെ ഭര്‍ത്താവ്. അതേപ്പറ്റി ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറല്ല’- സ്മൃതി ഇറാനി പറഞ്ഞു.
Post Your Comments