കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരുമായി ഓൺലൈൻ വഴി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 9 കോടി കർഷകരുമായിട്ടാണ് മോദി ഓൺലൈൻ സംവാദം നടത്തുന്നത്.
ആറ് സംസ്ഥാനങ്ങളിലെ കർഷകരാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. കർഷകരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് മോദി. സർക്കാർ സംവിധാനങ്ങളെ കുറിച്ചും കാർഷിക നിയമ ഭേദഗതിയെ കുറിച്ചുമെല്ലാം സർക്കാർ കർഷകരോട് സംസാരിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഒരുമാസം പിന്നിടുന്നതിനിടയിലാണ് കര്‍ഷകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ അഭിസംബോധന കര്‍ഷകരിലേക്കെത്തിക്കാനായി വലിയ സ്ക്രീനുകള്‍ പലയിടത്തും സജ്ജമാക്കിയിട്ടുണ്ട്.
സമരം ചെയ്യുന്ന കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു. താങ്ങുവില നിർത്തില്ലെന്നും ചർച്ചയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുതലെടുപ്പ് നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
Also Read: അരുണാചലിൽ ജെഡിയു വിട്ട് 6 എം.എൽ.എ മാർ കൂടി ബിജെപിയിലേക്ക്
കിസാൻ സമ്മാൻ നിധിയുടെ ഭാഗമായി 9 കോടി കർഷകർക്ക് 1800 കോടി രൂപ കൈമാറി കേന്ദ്ര സർക്കാർ. പദ്ധതിയുടെ രണ്ടാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാരി. അതേസമയം, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കർഷകർ. മോദി സർക്കാർ അനുവദിച്ച് നൽകിയ കിസാൻ സമ്മാൻ നിധിയിൽ നിന്നും ലഭിച്ച പണം സമരത്തിനു ഉപയോഗിക്കുമെന്ന് കർഷകർ അറിയിച്ചു.
Post Your Comments