തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ദയനീയമായ പരാജയം തലസ്ഥാനത്ത് ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം അലസിപ്പിരിഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി അധ്യക്ഷന്‍ ഉമ്മന്‍ചാണ്ടിയുടെയും മുന്നില്‍ വച്ച് നേതാക്കൾ വാക് പോര് നടത്തി. ഇതോടെയാണ് യോഗം അലസിപ്പിരിഞ്ഞത്.
തെരഞ്ഞെടുപ്പില്‍ ബിജെപി- കോണ്‍ഗ്രസ് രഹസ്യനീക്കുപോക്കിന് തന്റെ പക്കൽ തെളിവുണ്ടെന്ന് കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ് ആരോപിച്ചു. തലസ്ഥാനത്ത് ഓരോ വാര്‍ഡിലും ബിജെപിയുമായി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നുവെന്ന സുരേഷിന്റെ വാദത്തെ മുന്‍മന്ത്രി വി എസ് ശിവകുമാര്‍ എതിര്‍ത്തു.
read also:നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് 80 വയസിന് മുകളിലുള്ളവർക്കും വികലാംഗർക്കും
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാള്‍ക്ക് മാത്രമല്ലെന്നും, ഒരാളുടെ മാത്രം തലയില്‍ കെട്ടിവെക്കരുതെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു. വാക് പോര് രൂക്ഷമായതിനെ തുടര്‍ന്ന് അവലോകനയോഗം മാറ്റിവെച്ചു
Post Your Comments