കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക നിയമത്തിനെതിരെ രണ്ടുകോടി കർഷകർ ഒപ്പിട്ടതെന്ന പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് നൽകിയ നിവേദനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അപൂർണമെന്ന് റിപ്പോർട്ട്.
കോണ്‍ഗ്രസ് എംപിമാരായ അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി രാഷ്ട്രപതി ഭവനിൽ എത്തിച്ചേർന്ന് നിവേദനം കൈമാറിയത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒപ്പിട്ട രണ്ടുകോടി പേരുടെ പരാതിയെന്ന് പറഞ്ഞായിരുന്നു നടപടി.
Also Read: അഭയ കൊലക്കേസില്‍ എസ്പി കെ.ടി.മൈക്കിള്‍ കുടുങ്ങും
എന്നാൽ, ഈ രേഖകൾ പുറത്തുവിട്ട് റിപബ്ളിക് ടി വി. കര്‍ഷക നിയമങ്ങള്‍ക്കെതിരെയെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന ഈ നിവേദത്തിൽ പരാതിക്കാരായ കർഷകരുടെ നമ്പറോ അവരുടെ മേൽവിലാസമോ ഒന്നും തന്നെയില്ലെന്ന് റിപ്പോർട്ടുകൾ. ഈ രേഖയുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണെന്ന് റിപബ്ളിക് ടി വി റിപ്പോർട്ട് ചെയ്യുന്നു. കര്‍ഷകരെ ദ്രോഹിക്കാന്‍ വേണ്ടിയുള്ളതാണ് പുതിയ നിയമമെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
Post Your Comments