Onam Food 2020Latest NewsNewsIndia

ഒരു മിനിട്ടിൽ 20 ലക്ഷം; കെ‍ജ്​രിവാൾ പൊടിച്ചത് കോടികൾ, കോവിഡ് പ്രതിസന്ധിയിലും ധൂർത്ത്

ദീപാവലി ദിനത്തിലെ ലക്ഷ്മീപൂജയ്ക്കായി കെജ്രിവാൾ ചെലവഴിച്ചത് മിനിട്ടിൽ 20 ലക്ഷം രൂപ

ദീപാവലിയോട് അനുബന്ധിച്ച് നടന്ന ലക്ഷ്മീ പൂജയ്ക്കായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ചെലവഴിച്ചത് ആറു കോടിരൂപ. സഖേത് ഗോഖലെ എന്ന പൊതുപ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. ഡൽഹി ടൂറിസം ആൻഡ് ട്രാൻസ്പോർട്ടേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ഇക്കാര്യങ്ങൾ അടങ്ങുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

Also Read: ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാരംഭിച്ച് ഇഡി: കുറ്റപത്രം ഇന്ന് സമർപ്പിക്കും

നവംബർ 14 നാണ് ലക്ഷ്മി പൂജ ചടങ്ങ് നടന്ന്ത്. ഈ പരിപാടിക്ക് അരവിന്ദ് കെജ്രിവാൾ 6 കോടി രൂപയാണ് ചെലവഴിച്ചത്. മിനിട്ടിൽ 20 ലക്ഷം എന്ന കണക്കിൽ ചെലവഴിച്ചുവെന്നാണ് രേഖകൾ. അക്ഷര്‍ധാം ക്ഷേത്രത്തില്‍ നടന്ന മെഗാ പരിപാടിയില്‍ മുഖ്യമന്ത്രി കെജ്രിവാളും മന്ത്രിസഭാംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

Also Read: കിണര്‍ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ; ആശങ്കയിൽ ആരോഗ്യ വകുപ്പ്

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കി ലക്ഷ്മി പൂജയിൽ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി തന്നെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, കൊവിഡ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോൾ ഇത്തരത്തിൽ പണം ചിലവഴിക്കുന്നത് ധൂർത്താണെന്ന് ആരോപിച്ച് നിരവധി പേർ ഡൽഹി മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. ഡൽഹിയിൽ ആരോഗ്യപ്രവർത്തകർ ശമ്പളത്തിനായി പട്ടിണി സമരം നടത്തുമ്പോഴാണ് ആം ആദ്മി സർക്കാരിന്റെ കോടികൾ പൊടിച്ചുള്ള ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button