Latest NewsNewsIndia

ഇത് വിപ്ലവം, ജനകീയ സർക്കാർ എന്നാൽ മോദി സർക്കാർ തന്നെ; പുതിയ പദ്ധതി സ്വാഗതാർഹം!

4 കോടി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ്

നാലു കോടി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനായി 59,048 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ മുതലുള്ള വിദ്യാഭ്യാസം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Also Read: രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിട്ടയച്ചത് വിചാരണ കൂടാതെ, അപ്പീൽ നല്കാൻ സിബിഐ

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. വിപ്ലവകരമായ പദ്ധതിയെന്ന് തന്നെ ഇതിനെ വിളിക്കാം. ജനകീയ സർക്കാർ എന്നാൽ ജനങ്ങൾക്ക് നന്മയുള്ള കാര്യങ്ങൾ ചെയ്യണം. അത്തരത്തിൽ ജനഹൃദയങ്ങളിൽ വേരുറപ്പിക്കാൻ മോദി സർക്കാരിനു സാധ്യമായിട്ടുണ്ട്.

തുകയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരും ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാരും നല്‍കും. 2017-18 മുതല്‍ 2019- 20 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 1,100 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിനായി ചെലവഴിച്ചിരുന്നത്. എന്നാല്‍ 2020-21 മുതല്‍ 2025-26 വരെ 6,000 കോടി രൂപയാണ് പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button