28 വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ സിസ്റ്റർ അഭയക്കേസിൽ വിധി വന്നപ്പോൾ വഞ്ചിയൂരിലെ കോടതി പരിസരം കടന്നുപോയത് ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളിലൂടെയാണ്. രാവിലെ 10 മണിയോടെ സിസ്റ്റർ സെഫിയേയും ഫാദർ കോട്ടൂരിനേയും ഉദ്യോഗസ്ഥർ കോടതിയിലെത്തിച്ചു.
11 മണിക്ക് തുടങ്ങിയ വാദം കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവസാനിച്ചു. 12.05 ന് ശിക്ഷാവിധി പ്രഖ്യാപിച്ചു. ഇതിനിടയിൽ കോട്ടൂരിനെ ക്ഷീണിതനായി കണ്ടതോടെ വെള്ളം നൽകാൻ ബന്ധു തയ്യാറായെങ്കിലും ഫാദർ അത് നിരസിച്ചു. വിധി കേട്ടപ്പോൽ സിസ്റ്റർ സെഫി പൊട്ടിക്കരഞ്ഞു. എന്നാൽ, ഫാദർ നിർവികാരനായി നിലയുറപ്പിക്കുകയായിരുന്നു.
Also Read: എതിര്‍ക്കുന്നത് ഭയംകൊണ്ട്; സ്ഥാനമാനങ്ങളെക്കാള്‍ നേട്ടമാണു പ്രധാനമെന്ന് ലീഗ്
എന്നാൽ, ഉച്ചഭക്ഷണത്തിന് സമയമായപ്പോൾ ഇരുവർക്കും ഭക്ഷണം നൽകി. നോൺവെജ് കറികൾ കൂട്ടി ഫാദർ വയറുനിറയെ ഊണ് കഴിച്ചു. എന്നാൽ, സിസ്റ്റർ സെഫി പഴവും വെള്ളവും മാത്രമാണ് കഴിച്ചത്. മൂന്ന് മണിയോടെ ഇരുവരേയും ജയിലിലേക്ക് കൊണ്ടുപോയി.
തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334- ആം നമ്പർ തടവുകാരനാണ്. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15-ാം നമ്പര്‍ തടവുകാരിയാണു സിസ്റ്റര്‍ സെഫി. ഫാ. കോട്ടൂര്‍ ക്വാറന്റീന് ബ്ലോക്കില്‍ ഒറ്റയ്ക്കാണ്. സിസ്റ്റര്‍ സെഫിക്കൊപ്പം 5 പ്രതികളുണ്ട്. ജയിലില്‍ ഭക്ഷണം കഴിക്കാന്‍ സിസ്റ്റര്‍ സെഫി വിമുഖത കാട്ടിയിരുന്നു.
Also Read: പ്രധാനമന്ത്രി മോദിക്ക് യു എസ് ഉന്നത സൈനിക ബഹുമതി
ചൊവ്വാഴ്ച രാത്രി മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. കിടക്കാൻ പോലും കൂട്ടാക്കിയില്ല. ക്വാറന്റീന് കാലയളവ് അവസാനിച്ചാല്‍ ഫാ. കോട്ടൂരിനെ സെല്‍ ബ്ലോക്കിലേക്കു മാറ്റും. ഫാ. കോട്ടൂർ ദൈനം ദിന മരുന്നുകൾ കഴിച്ച ശേഷം അവിടെ ഉണ്ടായിരുന്ന പായയിൽ കിടന്നു രാത്രി മുഴുവൻ നന്നായി ഉറങ്ങി.
ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി കഴിഞ്ഞ ദിവസം ഇരുവരുടെയും കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവാണെന്നു തെളിഞ്ഞെങ്കിലും മറ്റു ജില്ലയില്‍ നിന്നു എത്തിയിട്ടുള്ള ഇരുവര്‍ക്കും 14 ദിവസത്തെ ക്വാറന്റീന് നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments