Latest NewsKeralaIndia

വാഗമണ്ണിലെ ലഹരി പാര്‍ട്ടി; അറസ്റ്റിലായവരില്‍ തൃപ്പൂണിത്തുറക്കാരിയായ നടിയും

അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത 49 പേരെ ഇവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു

കൊച്ചി: ഇടുക്കിയിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ തൃപ്പൂണിത്തുറക്കാരിയായ മോഡലും. മോഡല്‍ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ ബംഗളൂരുകാരാണെങ്കിലും, നടി ജനിച്ചതും വളന്നതും കൊച്ചിയിലാണ്. കഴിഞ്ഞ ദിവസം പിടിയിലായ 60 അംഗ സംഘത്തില്‍ 9 പേരെയാണ് അറസ്റ്റ് ചെയ്തത്. ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംഘത്തിലുണ്ടായിരുന്നു.

വാഗമണ്ണില്‍ പാര്‍ട്ടി സംഘടിപ്പിച്ചത് മൂന്ന് പേരുടെ പിറന്നാള്‍ ആഘോഷിക്കാനാണ്. ഇതിന്റെ ചിലവ് ഇവര്‍ തന്നെയാണ് വഹിച്ചത്. ഇതേസംഘം തന്നെ മുന്നാറിലും കൊച്ചിയിലും സമാനരീതിയില്‍ ലഹരി പാര്‍ട്ടി നടത്തിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത 49 പേരെ ഇവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഡിഐജി നേരിട്ട് രക്ഷിതാക്കളുമായി സംസാരിച്ചതായാണ് വിവരം.

read also: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതർ കേരളത്തില്‍ : കണക്കുകൾ പുറത്ത്

സമാനമായ രീതിയില്‍ ഒത്തുകൂടുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നത് പതിവായിരുന്നതായി പൊലീസ് പറയുന്നു. ടെലിഗ്രാം, വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ എന്നിവ വഴിയാണ് ആഘോഷ കൂട്ടായ്മകളുടെ വിവരം പങ്കുവെക്കുന്നത്.

ഹെറോയ്ന്‍ ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ ബംഗളൂരു, മുംബൈ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്ന്‌തെന്ന് പ്രാഥമിക നിഗമനം. ഇടുക്കി അഡീഷണല്‍ എസ്പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് എല്‍എസ്ഡി സ്റ്റാമ്ബ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button