തൃശ്ശൂര്‍: തീവ്രവാദ സംഘടനകളില്‍ നിന്നും പണം കൈപ്പറ്റിയതിന് ഒമാന്‍ പുറത്താക്കിയ തൃശ്ശൂര്‍ ജില്ലയിലുള്ള ആറ് പ്രവാസികളുടെ വീട്ടില്‍ ആണ് കഴിഞ്ഞദിവസം എന്‍ഐഎ റെയ്ഡ് നടത്തിയത്. തീവ്രവാദത്തിനായി കേരളത്തിലേക്ക് എത്തുന്ന ഫണ്ട് തടയാനുള്ള നീക്കങ്ങളാണ് ഇതിന് പിന്നിൽ. ഏനാമാക്കല്‍ പുഴങ്ങരയില്ലത്ത് മജീദിന്റെ മകന്‍ അമീറിന്റെയും പാലുവായി മയ്യത്തു റോഡിനു സമീപം കോടയില്‍ ജലീലിന്റെ വീട്ടിലുമാണ് സംഘം റെയ്ഡ് നടത്തിയത്.
ഐ .എസ്. ബന്ധവും പരിശോധിക്കുന്നതായി പാവറട്ടി പോലീസ് പറഞ്ഞു. വാഗമണ്‍ റിസോര്‍ട്ട് നിശാ പാര്‍ട്ടിക്കിടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലെ കേസിലെ പ്രതികളുടെ ബന്ധങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് രഹസ്യവിവരം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ന് പാവറട്ടി സ്റ്റേഷനിലെത്തി എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വനിതാ പോലീസടക്കമുള്ളവരുടെ സഹായത്താല്‍ വീടുവളഞ്ഞ് റെയ്ഡ് നടത്തുകയായിരുന്നു.
അബുദാബിയില്‍ കമ്പ്യൂട്ടർ പ്രോഗ്രാമറായ അമീറിന്റെ പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍. സി. തുടങ്ങിയവയുടെ രേഖകളുടെ കോപ്പികള്‍ കണ്ടത്തി കൊണ്ടുപോയി.റെയ്ഡില്‍ ലാപ്ടോപ്, ഹാര്‍ഡ്‍ ഡിസ്ക്, മെമ്മറി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.
അതേസമയം, വട്ടപ്പതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കിടെ അറസ്റ്റിലായ പൂവത്തൂര്‍ നിഷാദിന് ഭീകര ബന്ധങ്ങളുണ്ടെന്ന് എന്‍ഐഎയ്ക്ക് സൂചനകള്‍ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും നടന്നുവരികയാണ്. ഈ കേസില്‍ 59 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 25 സ്ത്രീകളുമുള്‍പ്പെടുന്നുണ്ട്. സിപിഐ ലോക്കല്‍ സെക്രട്ടറി ഷാജി കുറ്റിക്കാടിന്റേതാണ് റിസോര്‍ട്ട്. എന്‍.ഐ.എ. ഓഫീസില്‍ ബുധനാഴ്ച രാവിലെ 10 ന് ഹാജരാവാന്‍ പറഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. റെയ്ഡിന് സംഘം എത്തിയത് വളരെ രഹസ്യമായിട്ടായിരുന്നു.
Post Your Comments