Latest NewsKeralaIndia

വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ വന്‍ ലഹരിമരുന്നുവേട്ട; 25 സ്ത്രീകള്‍ ഉള്‍പ്പെടെ 60പേർ പിടിയില്‍

അതേസമയം ഒരു പ്രമുഖ ഗ്രൂപ്പിന്റെ മീറ്റ് ആണെന്നും ഇവിടെ നിന്നാണ് മയക്കുമരുന്ന് പിടിച്ചതെന്നുമാണ് സോഷ്യൽ മീഡിയയിലെ ചർച്ച.സംഭവത്തിൽ പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട് . 

വാഗമൺ∙ സ്വകാര്യ റിസോർട്ടിലെ നിശാപാർട്ടിയിൽ ജില്ലാ നർകോട്ടിക് സെല്ലിന്റെ റെയ്ഡ്. എൽഎസ്ഡി അടക്കമുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തു. നിശാപാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യംചെയ്തു വരികയാണെന്നും തുടർനടപടികൾ അടുത്ത ദിവസം പൂർത്തീകരിക്കുമെന്നും ഇടുക്കി എഎസ്പി സുരേഷ് കുമാർ പറഞ്ഞു.

നിശാപാർട്ടിയെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായത്.വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് റെയ്ഡ് നടന്നത്. പൊലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്. ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു.

read also: യുവനടിയെ അപമാനിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, പ്രതികളോട് ക്ഷമിച്ചതായി നടി

ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ്, എല്‍.എസ്.ഡി., ഹെറോയ്ന്‍, കഞ്ചാവ് ഗം തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഒരു പ്രമുഖ ഗ്രൂപ്പിന്റെ മീറ്റ് ആണെന്നും ഇവിടെ നിന്നാണ് മയക്കുമരുന്ന് പിടിച്ചതെന്നുമാണ് സോഷ്യൽ മീഡിയയിലെ ചർച്ച.സംഭവത്തിൽ പല പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button