ഇടുക്കി: വാഗമണ്ണിലെ നിശാപാർട്ടി നടന്നത് സിപിഐ പ്രാദേശിക നേതാവിന്റെ റിസോര്‍ട്ടില്‍. ഇവിടെനിന്നാണ് വൻ തോതിൽ മയക്കുമരുന്ന് പിടികൂടിയത്. നിശാപാര്‍ട്ടിയില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ് ഒരുങ്ങുകയാണ് . നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒമ്പത് പേരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ പങ്കുവച്ചത്.
ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാടിന്റേതാണ് റിസോര്‍ട്ട്. സിപിഐ പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നേരത്തെയും സമാന രീതിയില്‍ പാര്‍ട്ടികള്‍ നടന്നിരുന്നു. അത് പൊലീസ് പിടിക്കുകയും താക്കീത് നല്കി വിട്ടയക്കുകയുമായിരുന്നു. കഞ്ചാവ്, എല്‍.എസ്.ഡി., ഹെറോയ്ന്‍, കഞ്ചാവ് ഗം തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് റെയ്ഡ് നടന്നത്.
read also: വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ വന്‍ ലഹരിമരുന്നുവേട്ട; 25 സ്ത്രീകള്‍ ഉള്‍പ്പെടെ 60പേർ പിടിയില്‍
ഇന്നലെ റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് വിവരം. ഇന്നലെ രാത്രിയില്‍ നടന്ന റെയ്ഡിലാണ് എല്‍എസ്ഡി സ്റ്റാന്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകള്‍ പിടികൂടിയത്. മയക്കുമരുന്ന്എവിടെ നിന്നാണ് എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി എട്ടരയോടെ റെയ്ഡ് നടന്നത്. വിവിധ സ്റ്റേഷനുകളിലെ പൊലീസിനെ ഏകോപിപ്പിച്ച് പഴുതടച്ചായിരുന്നു നീക്കം
Post Your Comments