ഷാര്‍ജ : അനധികൃത മരം മുറി തടയാന്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാര്‍ജ മുനിസിപ്പാലിറ്റി. പരിസ്ഥിതി സംരക്ഷണത്തിനായി യുഎഇ പൗരന്മാര്‍ക്ക് സൗജന്യമായി വിറക് വിതരണം ചെയ്യാനാണ് ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ പദ്ധതി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെ വിറക് വിതരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു കുടുംബത്തിന് രണ്ട് ലോഡ് എന്ന തോതിലാണ് വിറക് വിതരണം ചെയ്യുകയെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. വാഹനവുമായി എത്തുന്നവര്‍ക്ക് സൗജന്യമായി വിറക് നല്‍കും. മാസ്‌കും ഗ്ലൗസുമെല്ലാം ധരിച്ച് വാഹനം അണുവിമുക്തമാക്കി വേണം എത്താന്‍.
തണുപ്പ് കാലം ആയതിനാല്‍ മരുഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്കും മറ്റും ധാരാളം വിറക് ആവശ്യമായി വരും. ആളുകള്‍ തോന്നിയ പോലെ മരങ്ങള്‍ വെട്ടിയെടുത്ത് വിറകാക്കി മാറ്റുകയാണ് സാധാരണ ചെയ്യാറ്. അനധികൃത മരം മുറി ഒഴിവാക്കുന്നതിനാണ് മുനിസിപ്പാലിറ്റി തന്നെ വിറക് വിതരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments