KeralaNews

അഭയകേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു ; ജസ്റ്റിസ് സിറിയക് ജോസഫിനോട് വിശദീകരണം തേടി മാത്യു സാമുവല്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ മാത്യു സാമുവല്‍ രംഗത്ത് വന്നത്

അഭയകേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫിനോട് വിശദീകരണം തേടി മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ മാത്യു സാമുവല്‍ രംഗത്ത് വന്നത്.

മാത്യു സാമുവലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് ;

ബഹുമാന്യനായ ജസ്റ്റിസ് സിറിയക് ജോസഫ് താങ്കളെപ്പറ്റിയുള്ള ആരോപണം ശക്തമാണ് പല ജുഡീഷ്യല്‍ ഓഫീസേഴ്‌സ് പോലീസ് ഓഫീസേഴ്‌സ് അവിടെയും ഇവിടെയും തൊടാതെ പറയുന്നു അഭയാ കേസിലെ പ്രതികളെ രക്ഷിക്കുവാന്‍ വേണ്ടി താങ്കള്‍ പല വേലകളും കാണിച്ചു എന്നാണ്…! ബാംഗ്ലൂര്‍ ഫോറന്‍സിക് നര്‍ക്കോ ലാബ് താങ്കള്‍ സന്ദര്‍ശിച്ചത്.. അങ്ങനെ പലതും… താങ്കളില്‍ നിന്നും ഒരു വിശദീകരണം ആവശ്യമുണ്ട്..! ബിഷപ്പ് ഫ്രാങ്കോ കേസില്‍ താങ്കള്‍ ഒരു സീനിയര്‍ രാഷ്ട്രീയക്കാനോട് പറഞ്ഞത് consensual sex ആയിരുന്നു…! ആ രാഷ്ട്രീയക്കാരന്‍ എന്നോട് പറഞ്ഞതാണ്…! അപ്പോള്‍ ആരെയൊക്കെയോ രക്ഷിക്കുവാന്‍ താങ്കള്‍ ശ്രമിക്കുന്നു…! മലയാളത്തിലെ പത്രങ്ങള്‍ക്ക് താങ്കളെ ഭയമാണ്…! താങ്കള്‍ക്ക് ഓര്‍മ്മ ഉണ്ടായിരിക്കും നമ്മള്‍ പലയാവര്‍ത്തി കണ്ടതും ഫോണില്‍ സംസാരിച്ചതും…!

shortlink

Related Articles

Post Your Comments

Related Articles


Back to top button