തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക പരിഷ്കരണ നിയമം, കേരളത്തിനു മുഖ്യമന്ത്രി പിണറായി വിജയനും വന്‍ തിരിച്ചടി. കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭ സമ്മേളിക്കുന്നതിന് ഗവര്‍ണറുടെ അനുമതിയില്ല. അടിയന്തര നടപടി ആവശ്യമില്ലെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. പ്രത്യേക സമ്മേളനം ചേരുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി സര്‍ക്കാര്‍ തേടിയിരുന്നു. ബുധനാഴ്ച നിയമസഭാ സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമാണ്.
ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഒരുമാസത്തോട് അടുത്തു. കര്‍ഷകരുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. വിവാദ നിയമങ്ങള്‍ റദ്ദാക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് കര്‍ഷകരുടെ നിലപാട്. ഈ സാഹചര്യത്തിലാണ് കേരളം പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ത്ത് കേന്ദ്രനിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി ഗവര്‍ണറുടെ അനുമതി തേടുകയും ചെയ്തിരുന്നു.
Post Your Comments