News

ഇങ്ങനെ മാപ്പ് നല്‍കാനായിരുന്നെങ്കില്‍ പിന്നെ എന്തിനായിരുന്നു കോലാഹലം ? യുവനടിയ്‌ക്കെതിരെ വനിതാകമ്മീഷന്‍ അംഗം

 

കൊച്ചി : യുവനടി പ്രതികള്‍ക്ക് മാപ്പ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന്‌വനിതാ കമ്മീഷന്‍ അംഗവും അഭിഭാഷകയുമായ ഷിജി ശിവജി. ഇങ്ങനെ മാപ്പ് നല്‍കാനായിരുന്നുവെങ്കില്‍ പിന്നെ എന്തിന് സമൂഹമാധ്യമങ്ങളില്‍കൂടി ഇക്കാര്യം അറിയിച്ച് ജനശ്രദ്ധ നേടി. അതേസമയം, കൊച്ചിയിലെ മാളില്‍ വച്ച് പട്ടാപ്പകല്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം യുവനടിക്കെതിരായി സംഭവിച്ച ആക്രമണമായല്ല സംഭവത്തെ കാണുന്നതെന്നും ഇത് സ്ത്രീസമൂഹത്തിന് മുഴുവന്‍ എതിരെയുള്ള സംഭവമായാണ് കാണുന്നതെന്നും അവര്‍ വ്യക്തമാക്കി.

Read Also : തലയില്‍ അണിയുന്ന പൊലീസ് തൊപ്പിക്കു കാരണം അമ്മ സ്വരുക്കൂട്ടിയ ഇത്തിരിപ്പൊന്ന്; ഹൃദയ സ്പർശിയായ കുറിപ്പ്

ഒരു മലയാള വാര്‍ത്താ മാദ്ധ്യമത്തിനോട് പ്രതികരിക്കവേയാണ് ഷിജി ശിവജി ഇക്കാര്യം പറഞ്ഞത്. കമ്മീഷന്‍ ഇടപെട്ടതുകൊണ്ടാണ് കേസില്‍ പൊലീസ് ഊര്‍ജിതമായി ഇടപെട്ടതെന്നും ഏറ്റവും ജനസാന്ദ്രതയുമുള്ള ഒരു മാളില്‍ വച്ച് പട്ടാപകല്‍ പ്രശസ്തയായ ഒരു പെണ്‍കുട്ടി അപമാനത്തിന് ഇരയാകേണ്ടി വന്നു എന്നുള്ളത് സമൂഹത്തിന് ഒരിക്കലും ക്ഷമിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.

സമൂഹത്തിനെതിരെയുള്ള കേസ് ആയതുകൊണ്ട് സര്‍ക്കാരാണ് വാദിയെന്നും പരാതിക്കാരിയെന്ന് പറയുന്നയാള്‍ കോടതിയിലേക്ക് വരുന്നത് സാക്ഷിയായിട്ടാണെന്നും ഷിജി പറഞ്ഞു. തനിക്ക് നേരിടേണ്ടി വന്ന അപമാനത്തിന് കാരണക്കാരായ പ്രതികള്‍ക്ക് താന്‍ മാപ്പുന ല്കുന്നതായി ആക്രമിക്കപ്പെട്ട യുവനടി പറഞ്ഞിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്.

തന്നെ സഹായിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത മാധ്യമങ്ങളോടും പൊലീസിനോടും നടി നന്ദി അറിയിക്കുകയും ചെയ്തു. കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button