സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ലൈംഗിക വിദ്യാഭ്യാസമാണ്. കുട്ടികൾക്ക് ല്തങ്ങൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു തിരിച്ചറിയാൻ ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണ്. ഡാൻസ് പഠിക്കാൻ എത്തിയ ചെറിയ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുകൊണ്ടിരുന്ന അധ്യാപകന്‍ ഇപ്പോൾ അറസ്റ്റിലായതിനു കാരണം ലൈംഗിക വിദ്യാഭ്യാസമാണ്. സിംഗപ്പൂരിലാണ് സംഭവം.
പ്രമുഖ സ്‌കൂളിലെ രണ്ട് ആണ്‍കുട്ടികളാണ് സ്‌കൂളിൽ ഡാൻസ് പഠിപ്പിക്കാൻ എത്തിയിരുന്ന അധ്യാപകനെതിരെ പരാതിയുമായി രംഗത്തുവന്നത്. കുട്ടികള്‍ മാതാപിതാക്കളോടും അധ്യാപകരോടും പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഫ്രീലാന്‍സ് നൃത്താധ്യാപകനായ 42-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സിംഗപ്പൂര്‍ കോടതി കഴിഞ്ഞ ദിവസം 46 മാസം തടവുശിക്ഷയ്ക്ക് വിധിച്ചു. ഇയാള്‍ക്ക് ആറ് ചാട്ടവാറടി നല്‍കാനും കോടതി വിധിച്ചു.
read also: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു: 19കാരനുമായി വീടുവിട്ട വിദ്യാര്‍ഥിയെ പൊലീസ് കണ്ടെത്തി
നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായിരിക്കെയാണ് തങ്ങള്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായതെന്നു കുട്ടികള്‍ പരാതിയില്‍ പറയുന്നു. ആറാം ക്ലാസില്‍ എത്തിയപ്പോള്‍ ലൈംഗിക വിദ്യാഭ്യാസ ക്ലാസ് ലഭിച്ചു. അന്നേരമാണ്, തങ്ങള്‍ക്കെതിരെ നടന്നത് കുറ്റകൃത്യമാണെന്ന് ബോധ്യമായതും വീട്ടുകാരെ വിവരമറിയിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. ഡാന്‍സ് റൂമിലും പുറത്തും വെച്ച് ഇയാൾ ലൈംഗികമായി കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു.
ഡാന്‍സ് പരിശീലനത്തിനിടെ വസ്ത്രധാരണം ശരിയാക്കുന്നതിന്റെ ഭാഗമായി അധ്യാപകന്‍ തന്റെ പിറകില്‍വന്ന് നിന്ന് അടിവസ്ത്രത്തിനുള്ളില്‍ കൈയിടുകയും ലിംഗത്തില്‍ കൈയിടുകയും ചുംബിക്കുകയും ചെയ്തതായും ടോയ്‌ലറ്റിനകത്തുവെച്ച് ഓറല്‍ സെക്‌സ് നടത്തുകയും ചെയ്തതായി കുട്ടിയുടെ പരാതിയില്‍ പറയുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഈ അധ്യാപകനെതിരെ വേറെയും കുട്ടികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
Post Your Comments