ന്യൂഡല്‍ഹി: വിധവയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍. ഭർത്താവ് മരിച്ചതിനു പിന്നാലെ യുവതിയുമായി സൗഹൃദത്തിലായ നാൽപ്പത്തിയഞ്ചുകാരനെതിരെ ജനുവരി 9നാണ് 35കാരിയായ യുവതി ഫത്തേപ്പൂര്‍ ബേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വിവാഹമോചിതനാണെന്ന് അറിയിച്ച് ഇയാള്‍ യുവതിയുമായി ചങ്ങാതത്തിലാവുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി 2017ല്‍ തന്റെ കാറില്‍വച്ച് ബലാത്സംഗം ചെയ്തതായും യുവതി പറയുന്നു. അടുത്തിടെയാണ് ഇയാള്‍ വിവാഹിതനാണെന്നും ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമാണ് ജീവിക്കുന്നതെന്നും ഇവര്‍ക്ക് മനസിലായത്. തുടര്‍ന്ന് യുവതി ഇയാളെ സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ആര്‍ബിഐയില്‍ പ്യൂണായി ജോലി ചെയ്യുന്ന വ്യക്തി അറസ്റ്റിൽ ആയി.
ഇയാള്‍ക്കെതിരെ ഐപിസി 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
Post Your Comments