മുംബൈ: പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ രാഹുല്‍ ജെയ്‌നെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ ഗാനരചയിതാവ്. രാഹുൽ വിവാഹവാഗ്ദാനം ചെയ്ത് തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്നാണ് 36കാരിയായ യുവതിയുടെ പരാതി.
രണ്ട് തവണ ഗര്‍ഭിണിയാക്കിയതായും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും പറയുന്നു. മൂന്നാം തവണ ഗര്‍ഭിണിയായപ്പോള്‍ യുവതി ഗര്‍ഭച്ഛിദ്രത്തിന് തയ്യാറായില്ല. ഈ വര്‍ഷം മാര്‍ച്ചിൽ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ ജെയിന്‍ തയ്യാറായില്ലെന്നും യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതായും പൊലീസ് പറയുന്നു.
പരാതിക്കാരിയായ യുവതി നിരവധി സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും പാട്ടെഴുതിയിട്ടുണ്ട്. 2018ൽ ഭര്‍ത്താവിനും കുഞ്ഞിനൊപ്പം മുംബൈയിലെത്തിയ യുവതി 2019ല്‍ വിവാഹമോനം നേടുകയും ജെയിനിനുമൊപ്പം താമസിക്കുകയുമായിരുന്നു. കുഞ്ഞ് പിറന്നിട്ടും വിവാഹം കഴിക്കാന്‍ ജെയ്ന്‍ തയ്യാറായില്ലെന്നും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് തന്നെയും മകനെയും ഇറക്കിവിട്ടെന്നുമാണ് യുവതിയുടെ പരാതി. ഈ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Post Your Comments