ഓരോ വ്യക്തികളുടെയും വിജയത്തിന് പിന്നിൽ ഒരാൾ ഉണ്ടാകും. തന്റെ ജീവിതവിജയത്തിന് പിന്നിൽ അമ്മയുടെ കഷ്ടപ്പാടാണെന്ന് അഭിമാനത്തോടെ തുറന്നു പറയുകയാണ് പോലീസ് ഉദ്യോഗസ്ഥനായ ജയകുമാർ. തന്റെ തലയില്‍ അണിയുന്ന പൊലീസ് തൊപ്പിക്കു കാരണം അമ്മ സ്വരുക്കൂട്ടിയ ഇത്തിരിപ്പൊന്നായിരുന്നുവെന്നും അഞ്ച് ഇരട്ടി ശമ്പളം വാങ്ങുമ്പോഴും… അമ്മയുടെ നിറഞ്ഞ പുഞ്ചിരിയും ആ പഴയ ആഭരണങ്ങളും മറക്കില്ലെന്ന് ജയകുമാർ ഫെയ്സ്ബുക്കിൽ കുറിക്കുന്നു
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
അമ്മയും ഞാനും…
ഇന്നെന്റെ തലയിൽ തൊപ്പി കാണുന്നുവെങ്കിൽ അതിന് കാരണം എന്റെ അമ്മയുടെ സ്വർണമായിരുന്നു. 1999 ൽ 8500/- രൂപ ഫീസിനായി സങ്കടപ്പെട്ട് നിന്നപ്പോൾ പിറ്റെ ദിവസം അമ്മയുടെ പണി സ്ഥലത്ത് എത്താൻ പറഞ്ഞു. റോഡ് അടിച്ച് വാരി നിന്ന സ്ഥലത്ത് എത്തിയപ്പോൾ കമ്മലും മൂക്കുത്തിയും മാലയും ഊരി തന്നു… ആഭരണങ്ങളിൽ വിയർപ്പിന്റേയും മാലിന്യത്തിന്റെയും ഗന്ധം … ഇന്നും ആ ഗന്ധത്തിന് ആയിരം മുല്ലപ്പൂക്കളുടെ സുഗന്ധമുണ്ട്… കാലമെത്ര കടന്നാലും ആ സുഗന്ധത്തിന് മാറ്റ് കുറയില്ല…
പിന്നീടുള്ള ദിനങ്ങൾ മണല് വാരി പഠനം തുടർന്നു…. ഇന്ന് കൈ നിറയെ, അഞ്ച് ഇരട്ടി ശമ്പളം വാങ്ങുമ്പോഴും… അമ്മയുടെ നിറഞ്ഞ പുഞ്ചിരിയും ആഭരണത്തിലെ സുഗന്ധവും നിറമിഴികളോടെയല്ലാതെ ഓർക്കാൻ കഴിയില്ല…
https://www.facebook.com/permalink.php?story_fbid=2790627667867334&id=100007603846376
Post Your Comments