News

മാളില്‍ യുവനടിയെ അപമാനിച്ചവര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, പ്രതികള്‍ ഒളിവില്‍ : അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കൊച്ചി : മാളില്‍ യുവനടിയെ അപമാനിച്ചവര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന് സംശയം. സിസി ടിവിയിലെ ദൃശ്യങ്ങളില്‍ കാണുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന് തോന്നുന്നുവെങ്കിലും മാസ്‌ക് ധരിച്ചതിനാല്‍ ഇക്കാര്യം വ്യക്തമല്ലെന്ന് കളമശ്ശേരി പൊലീസ് പറയുന്നു. ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ പിടിക്കൂടുമെന്ന് കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. മുട്ടം ഭാഗത്തേക്ക് പ്രതികള്‍ പോയെന്നു സംശയിക്കുന്നതിനാല്‍ ഇടപ്പള്ളി മുട്ടം ഭാഗം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Read Also : കോവിഡിന് പിന്നാലെ മറ്റൊരു രോഗ ഭീതിയില്‍ കേരളം, കോഴിക്കോട് 9 പേര്‍ക്ക് രോഗം : ഒരു മരണം സ്ഥിരീകരിച്ചു

മാസ്‌ക് ധരിച്ചും പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്പര്‍ നല്‍കാതെയും അകത്തു കടന്നതിനാല്‍ പ്രതികളെ മനസിലാക്കാന്‍ ബുദ്ധിമുട്ടിയിരുന്ന പൊലീസ് ചിത്രങ്ങള്‍ പുറത്ത് വിട്ടു പ്രതികളെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ്. പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന സംശയമുള്ളതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന സംശയത്തിലാണ് പൊലീസ്. എന്നാല്‍ കരുതികൂട്ടി നടിയെ ഉപദ്രവിച്ചതാണ് എന്നു മനസിലായതിനാല്‍ ചിത്രങ്ങള്‍ പുറത്തു വിടുന്നതില്‍ സങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല എന്നാണ് കരുതുന്നത്.

ഇടപ്പള്ളി മുട്ടം മെട്രോ റെയില്‍ സ്റ്റേഷനില്‍ ഇവര്‍ 5.30 യോടെ യാത്ര തിരിക്കുന്നതും 7.30 സമയത്ത് തിരിച്ചു എത്തുന്നതുമായാണ് പൊലീസ് കണ്ടെത്തിയത്. മുട്ടം ഭാഗത്തെ റെസിഡന്‍സ്് അസോസിയേഷനുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് പൊലീസ്. ഇവര്‍ ഇതര സംസ്ഥന തൊഴിലാളികള്‍ ആണോ എന്നും അന്വേഷിക്കുന്നുണ്ട്. മുട്ടത്ത് വാടകയ്ക്കും ഹോസ്റ്റലുകളിലും താമസിക്കുന്ന അന്യജില്ലക്കാരുടെയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു വരുകയാണ്. ഉടന്‍ പ്രതികളെ കണ്ടെത്തുമെന്നും കളമശ്ശേരി സി ഐ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി ലുലു മാളില്‍ വച്ചാണ് സംഭവങ്ങള്‍ നടന്നത്. കുടുംബത്തോടൊപ്പം വൈകിട്ട് ലുലു മാളില്‍ എത്തിയ മലയാള സിനിമയിലെ പ്രശസ്ത യുവനടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. കരുതികൂട്ടിയുള്ള അക്രമം ആയിരുന്നു എന്ന് മനസിലായതോടെ നടി തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button