News

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംശയാസ്പദമായ രീതിയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

വര്‍ധനവ് മിനി പാകിസ്താനില്‍ നിന്ന്

കൊല്‍ക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംശയാസ്പദമായ രീതിയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. പശ്ചിമബംഗാളിലാണ് സംഭവം. മുസ്ലീം ജനസംഖ്യ കൂടുതലുള്ള മെറ്റിയാബ്രുസ് മണ്ഡലത്തില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ വര്‍ധനവിലാണ് ബിജെപി സംശയം പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന പത്ര വാര്‍ത്ത പുറത്തുവിട്ട് ബിജെപി നേതാവ് അമിത് മാള്‍വ്യ രംഗത്തെത്തി.

Read Also : ‘ആദ്യം കശ്മീർ പിടിച്ചടക്കും, പിന്നീട് ഹിന്ദുസ്ഥാൻ’; ഇന്ത്യക്കെതിരെ പാക് താരം ഷുഹൈബ് അക്തര്‍

‘തൃണമൂല്‍ മന്ത്രി ഫിറാദ് ഹക്കിം മിനി പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ച മെറ്റിയാബ്രുസ് മണ്ഡലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 9 ശതമാനം വര്‍ധനവാണ് ഉണ്ടായത്. മമത ബാനര്‍ജി തന്റെ രാഷ്ട്രീയ താത്പ്പര്യം കാരണം ഈ മാറ്റത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് കാണുന്നില്ലേ?’. അമിത് മാള്‍വ്യ ട്വിറ്ററില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button