ചെന്നൈ: തമിഴ്നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വേണ്ടി പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അറിയിക്കുകയുണ്ടായി. ജനുവരി നാല് മുതല്‍ തുക വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷിക്കാനാണ് തുക നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 2.6 കോടി അരി കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ പാക്കേജിന്റെ പ്രയോജനം ലഭിക്കുന്നതാണ്. പൊങ്കല്‍ ഉത്സവത്തിന് മുമ്പ് തുക വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 14നാണ് പൊങ്കല്‍ ദിവസം. 1000 രൂപ ആയിരുന്നു കഴിഞ്ഞ വര്‍ഷം നല്‍കിയത്.
Post Your Comments