News

ബിജെപിയ്ക്ക് തണലായത് സിപിഎം, ഇപ്പോള്‍ ഭായ് ഭായ്

പാലക്കാട് : പാലക്കാട് ബിജെപിയ്ക്ക് തണലായത് സിപിഎം, ഇപ്പോള്‍ ഭായ് ഭായ്. ആരോപണവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. കണക്കുകള്‍ സഹിതം തെളിവുകള്‍ നിരത്തിയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ സിപിഎമ്മിനെതിരെ രംഗത്ത് എത്തിയത്. സിപിഎം പരിശോധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ഈ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട ഗ്രാമപഞ്ചായത്താണ് പിരായിരി ഗ്രാമപഞ്ചായത്ത്. പിരായിരി ഗ്രാമപഞ്ചായത്തിന്റെ 16-ാം വാര്‍ഡില്‍ നിന്ന് സിപിഎമ്മിന് ലഭിച്ചത് 88 വോട്ടാണ്. അതേ വാര്‍ഡില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് സിപിഎമ്മിന് കിട്ടിയത് 250 വോട്ടും. വാര്‍ഡില്‍ ജയിച്ചത് ബിജെപിയാണ്. അവിടെ നിന്ന് തന്നെയുള്ള 14-ാം വാര്‍ഡിലെ രണ്ടാം ബൂത്ത് സിപിഎം ലീഡ് ചെയ്യേണ്ടതാണ്. അവിടെ ബിജെപി ലീഡ് ചെയ്തു. സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയി. പിരായിരി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥിയുണ്ടായിരുന്നു. ഇത്തവണ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ല.

Read Also : കോൺഗ്രസിലെ മുതിർന്ന നേതാവ് ബിജെപിയിലേക്കെന്ന് സൂചന; ബിജെപി കേന്ദ്രനീക്കം ബംഗാൾ മോഡൽ

കഴിഞ്ഞ തവണ ബിജെപിക്ക് 100-ലധികം വോട്ട് കിട്ടിയ വാര്‍ഡാണ്. മുസ്‌ലിം ലീഗിന്റെ സിറ്റിങ് സീറ്റാണ് അത്. ഇതുവരെ അവിടെ ജയിക്കാത്ത സിപിഎം ഇത്തവണ ജയിച്ചു. അങ്ങനെ പിരായിരി ഗ്രാമ പഞ്ചായത്തിന്റെ ഭരണം കോണ്‍ഗ്രസില്‍ നിന്ന് അട്ടിമറിക്കാന്‍ സിപിഎമ്മും ബിജെപിയും പരസ്പരം സഹായിച്ചു. സിപിഎം നേതൃത്വം ഇത് പരിശോധിക്കാന്‍ തയ്യാറാകണം- ഷാഫി തുറന്നടിച്ചു.

ബിജെപിയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ യുഡിഎഫും കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമൊക്കെയാണ് മുന്നില്‍. ഒരു ഭയവും വിട്ടുവീഴ്ചയും ഇല്ല. ഇതിന്റെ പ്രതികരണങ്ങള്‍ ആദ്യം വന്നതും പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ഭാഗത്തു നിന്നാണ്’. മാധ്യമപ്രവര്‍ത്തകരോട് ഷാഫി പറമ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button