കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ ശ്രമം തുടങ്ങുന്നതായി സൂചന. മറ്റു സംസ്ഥാനങ്ങളിലെ മാതൃക കേരളത്തിലും വേണമെന്ന പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് പാർട്ടി വിടാൻ തയാറായി നിൽക്കുന്ന ചില നേതാക്കളെ ബിജെപി നേതൃത്വം സമീപിച്ചതായാണ് സൂചന. കൊച്ചിയിലെ ഒരു മുതിര്‍ന്ന നേതാവിനെ ബിജെപി ഇതിനകം സമീപിച്ചു കഴിഞ്ഞതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊച്ചിയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം.
ചില തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ഇദ്ദേഹത്തെ തെരഞ്ഞു പിടിച്ചു തോല്‍പ്പിക്കുന്നതായി അദ്ദേഹത്തിന് പരാതിയുണ്ടായിരുന്നു. ഈ സാഹചര്യം കൂടി മുതലെടുത്താണ് ബിജെപി ഇദ്ദേഹത്തെ സമീപിച്ചതെന്നാണ് സൂചന. കോണ്‍ഗ്രസിലെ അസംതൃപ്തരെ കണ്ടെത്താനാണ് ബിജെപിയുടെ ശ്രമം. ഒപ്പം വിവിധ സാമുദായിക സംഘടനകളിലുള്ള സ്വാധീനവും പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസുകാരെ മാത്രമല്ല അണികളുടെ പിന്തുണയുള്ള ചില സിപിഎം നേതാക്കളും ബിജെപിയുടെ ലിസ്റ്റിലുണ്ട്.
read also: വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച എംഎല്‍എമാരെ സ്വാഗതം ചെയ്ത് അമിത്ഷായുടെ പടുകൂറ്റൻ റാലി
ഇവരുമായി ചര്‍ച്ച നടത്താന്‍ പ്രത്യേക ടീമിനെ തന്നെയാണ് പാര്‍ട്ടി സജ്ജമാക്കിയിട്ടുള്ളതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചാഞ്ചാടി നില്‍ക്കുന്ന നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനാണ് നീക്കങ്ങള്‍. മധ്യകേരളത്തില്‍ സ്വാധീനമുള്ള നേതാക്കളെ കിട്ടാന്‍ ബിജെപി കടുത്ത ശ്രമം നടത്തുന്നുണ്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചില പ്രമുഖ നേതാക്കള്‍ ബിജെപി പാളയത്തിലെത്താനാണ് സാധ്യത.
Post Your Comments