കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യത്തില്‍ ലീഗ് ഇടപെടുന്നുവെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് നിലവാരം കുറഞ്ഞതായിപ്പോയെന്ന വിമർശനവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി
”യു.ഡി.എഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് കണ്ടു. നിലവാരം കുറഞ്ഞ പോസ്റ്റായിപ്പോയി. തങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ല” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
read also:അമിത് ഷായുടെ റാലിയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം
പല സാഹചര്യങ്ങളില്‍ പല കാര്‍ഡുകള്‍ മാറ്റിക്കളിക്കുകയാണ് മുഖ്യമന്ത്രിയെന്നും ചില നേരത്ത് ഭൂരിപക്ഷ കാര്‍ഡ്, ചില നേരത്ത് ന്യൂനപക്ഷ കാര്‍ഡ്. ഇനി ബി.ജെ.പിയും ഞങ്ങളും മാത്രമേ ഇവിടെയുള്ളൂ എന്ന് ധരിച്ച് സി.പി.എം ഇറങ്ങിയാല്‍ കാര്യങ്ങള്‍ തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യു.ഡി.എഫ് അപ്രസക്തമായെന്ന് പറഞ്ഞാല്‍ കണക്ക് തെറ്റുമെന്നു കൂട്ടിച്ചേർത്ത കുഞ്ഞാലിക്കുട്ടി സി.പി.എമ്മും എസ്.ഡി.പി.ഐയും പലയിടത്തും പരസ്യ ധാരണയുണ്ടാക്കിയെന്നും എസ്.ഡി.പി.ഐക്ക് സീറ്റ് കൂടിയത് എല്‍.ഡി.എഫുമായുള്ള സഖ്യത്തിലൂടെയാണെന്നും പറഞ്ഞു.
Post Your Comments