Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNattuvarthaNews

എആർ നഗർ ബാങ്കിൽ നിന്നും കണ്ടെടുത്ത കള്ളപ്പണത്തിൽ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപവും: കോടികൾ കണ്ടുകെട്ടി

മലപ്പുറം: എആർ നഗർ സഹകരണബാങ്കിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്. ബാങ്കിൽ നിന്നും ആദായനികുതിവകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയതിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവുമുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിയപ്പോർട്ട് ചെയ്യുന്നു. ബാങ്കിലെ നിക്ഷേപകരുടെ വിവരങ്ങളടക്കമുള്ള ഉത്തരവ് ആദായ നികുതി വകുപ്പ് പുറത്തിറക്കി.

എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിലെ 53 പേരുടെ നിക്ഷേപങ്ങൾ കൈമാറുന്നതും പിൻവലിക്കുന്നതും വിലക്കി കണ്ടുകെട്ടുന്നുവെന്ന് ആദായനികുതി വകുപ്പ് ഉത്തരവിറക്കി. ഈ പട്ടികയിലെ ഒന്നാം പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനും പ്രവാസി ബിസിനസുകാരനുമായ ഹാഷിഖ് പാണ്ടിക്കടവത്ത് ആണ്. ഹാഷിഖിന്റെ നിക്ഷേപത്തിൽ നിന്നും എത്ര തുകയാണ് കണ്ടുകെട്ടിയത് എന്ന കാര്യാഹത്തിൽ ഉറപ്പില്ല. മൂന്നരക്കോടിയുടെ സ്ഥിരനിക്ഷേപവും അതിന്റെ പലിശയനിത്തിൽ നിന്നായി ഒന്നരക്കോടിയുമായിരിക്കും ഹാഷിഖിൽ നിന്നും ഈടാക്കിയതെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക റിപ്പോർട്ടുകൾ.

Also Read:ആദിവാസികള്‍ക്കായി നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിക്കായി വകുപ്പ് പണമൊഴുക്കുന്നത് രേഖയില്ലാതെ

എ ആർ നഗർ ബാങ്കിനെതിരെയുള്ള നടപടി വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന ആരോപണം മുൻപും പുറത്തുവന്നിരുന്നു. വലിയ തിരിമറിയും അനധികൃതനിക്ഷേപവും കണ്ടെത്തിയ ബാങ്കിൽ മകനുള്ള നിക്ഷേപത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി വിശദീകരണം നൽകി. തുക മകന്റെ പേരിലുണ്ടായിരുന്ന എസ്ബിഐ അക്കൌണ്ടിൽ നിന്ന് മാറ്റി നിക്ഷേപിച്ചതാണെന്നും കള്ളപ്പണമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇക്കഴിഞ്ഞ മാർച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എആർ നഗറിലെ ബാങ്കിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കിൽ പ്രമുഖർക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button