തിരുവനന്തപുരം: നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് പ്രതിസന്ധികാരണം അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നു. ജനുവരി നാലിന് കോളേജ് തുറക്കും. ഒരേ സമയം അന്‍പതു ശതമാനത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ് നടത്തുക.
ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷന് കോഴ്സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസുകൾ ആരംഭിക്കുക. പ്രാക്ടിക്കല്‍ പഠനത്തിലും ഓണ്‍ലൈന്‍ പഠനത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന വിഷയങ്ങൾക്കും പ്രാധാന്യം നൽകിയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക.
read also:കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കാമുകനൊപ്പം കറക്കം; വിദ്യാർഥികൾക്ക് ഏറ്റവും വലിയ ശിക്ഷ വിധിച്ച് കോടതി
ശനിയാഴ്ചകളില്‍ കോളജുകള്‍ക്കു പ്രവൃത്തി ദിനം ആയിരിക്കും. രാവിലെ എട്ടര മുതല്‍ അഞ്ചര വരെയായിരിക്കും പ്രവൃത്തിസമയം. തല്ക്കാലം ഹാജര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു .
ഓരോ കോളജിലെയും വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി ആവശ്യമെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തണം. ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്നോടിയായി ഈ മാസം 28ന് അധ്യാപകരും അധ്യാപകേതര ജീവനക്കാരും കോളജുകളില്‍ എത്തണം. ക്ലാസ് മുറികളുടെ സാനിറ്റൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്നു ചെയ്യണമെന്ന് നിര്‍ദേശത്തിലുണ്ട്.
Post Your Comments