ഹൈദരാബാദ് : ഇന്ത്യ ഇപ്പോള്‍ ഒരു ദുര്‍ബല രാജ്യമല്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദുണ്ടിഗലിലെ വ്യോമസേനാ കേന്ദ്രത്തില്‍ കംബൈന്‍ഡ് ഗ്രാജ്വേഷന്‍ പരേഡിനിടെ പുതിയ കേഡറ്റുമാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ ഇപ്പോള്‍ ഒരു ദുര്‍ബല രാജ്യമല്ലെന്നും ഏത് തരത്തിലുള്ള അതിര്‍ത്തി ലംഘനത്തിനും ശക്തമായ മറുപടി നല്‍കാന്‍ രാജ്യത്തിന് കഴിയുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദുണ്ടിഗലിലെ വ്യോമസേനാ കേന്ദ്രത്തില്‍ കംബൈന്‍ഡ് ഗ്രാജ്വേഷന്‍ പരേഡിനിടെ പുതിയ കേഡറ്റുമാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏത് പ്രശ്‌നവും സംഘര്‍ഷമില്ലാതെ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതാണ് നമ്മുടെ നയമെങ്കിലും ഒരു തരത്തിലുള്ള അതിര്‍ത്തി ലംഘനവും പുതിയ ഇന്ത്യ അംഗീകരിക്കില്ല. രാജ്യം കോവിഡ് വ്യാപനം നേരിടുന്നതിനിടെ ചൈന അവരുടെ തെറ്റായ താത്പര്യങ്ങള്‍ അതിര്‍ത്തിയില്‍ പ്രകടമാക്കി. എന്നാല്‍ അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയ നമ്മള്‍ ഇന്ത്യ ഇപ്പോള്‍ ഒരു ദുര്‍ബല രാജ്യമല്ലെന്ന് അവരെ ബോധ്യപ്പെടുത്തി. സമാധാനത്തിലും ചര്‍ച്ചയിലുമാണ് ഇന്ത്യ വിശ്വസിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. അതിനാല്‍ അത്തരം നീക്കങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കാന്‍ നാം സര്‍വസജ്ജരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനെതിരെയും പ്രതിരോധ മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുമായി നിരവധി യുദ്ധങ്ങളില്‍ പരാജയപ്പെട്ടുവെങ്കിലും നമ്മുടെ അയല്‍രാജ്യം പാഠം പഠിക്കാന്‍ തയ്യാറായില്ല. ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കികൊണ്ട് അവര്‍ ഇപ്പോഴും ഇന്ത്യയ്‌ക്കെതിരെ നിഴല്‍യുദ്ധം തുടരുകയാണ്. എന്നാൽ കരയിലും കടലിലും ആകാശത്തുമുള്ള ഏത് പോരാട്ടത്തിനും സൈന്യം സജ്ജമായിരിക്കണം. സൈബര്‍ യുദ്ധ ഭീഷണിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതും നേരിടാന്‍ നാം തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments