Latest NewsKeralaNattuvarthaNews

കൊച്ചി പഴയ കൊച്ചിയല്ല, ബിജെപി പഴയ ബിജെപിയും അല്ല! – അവിശ്വസനീയ വളർച്ച ഇങ്ങനെ

നിഷ്പ്രഭം ആക്കുന്ന ശക്തിയായി ഇവിടെ ബിജെപി വളർന്നു കഴിഞ്ഞു

കേരളത്തിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വലിയ ചർച്ചയാവുന്നത് ബി.ജെ.പിയുടെ വളർച്ചയും വോട്ടു വിഹിതവും തന്നെയാണ്. ബിജെപി ഇത്തവണ ജയിച്ചത് 1598 വാർഡുകൾ. കഴിഞ്ഞ തവണ വിജയിച്ചത് 1244 വാർഡുകൾ മാത്രം. 350 വാർഡുകകൾ കൂടുതലായി വിജയിക്കാൻ ബിജെപിക്ക് കഴിഞ്ഞു എന്നത് അംഗീകരിക്കാതെ തരമില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം തുടരാനാണ് സാധ്യതയെന്ന് കഴിഞ്ഞകാലത്തെ വിവിധ തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നു. ഭരണ – പ്രതിപക്ഷം അംഗീകരിച്ചിലെങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഒരേയൊരു രാഷ്ട്രീയപ്പാർട്ടി ബിജെപിയാണ്.

Also Read: ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച; നിർണായകം

ബിജെപിയുടെ ഈ പുതിയ മുഖം ഏറ്റവും അധികം ആഹ്ളാദിപ്പിക്കുന്നത് തലമൂത്ത നേതാക്കളേയും അണികളേയും ആണ്. 10, 40 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ എന്തായിരുന്നു ബിജെപിയെന്ന് ചോദിച്ചാൽ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. വർഷങ്ങൾക്ക് മുൻപ് ബിജെപി എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ബിജെപി കേരളം എന്ന ഗ്രൂപ്പിൽ ഗണേഷ് പ്രഭു എന്ന വ്യക്തിയെഴുതിയ കുറിപ്പ് ന്യൂജൻ ബിജെപി പ്രവർത്തകർ വായിച്ചിരിക്കേണ്ടതാണ്. ബിജെപിയുടെ തുടക്കവും ഇപ്പോൾ എത്തി നിൽക്കുന്ന സ്ഥാനവും ഇതിലൂടെ വ്യക്തമാകും. കുറിപ്പ് ഇങ്ങനെ:

Also Read: ജയ്‌ശ്രീറാം ഫ്ലക്സ് വിവാദം : ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും

ബിജെപി കേരളത്തിൽ വളർന്നോ എന്ന് അറിയാൻ, 53 വയസ്സായ എനിക്ക് ശതമാന കണക്കൊന്നും നോക്കണ്ട ആവശ്യം ഇല്ല. നാട്ടിൽ ഒന്ന് കണ്ണോടിച്ചാൽ മതി.. വർഷങ്ങൾക്ക് മുൻപ് ഉള്ള സ്ഥിതി ന്യു ജനറേഷൻ കണ്ടിട്ടുണ്ടാവില്ല.. അന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിസ്സാര പൈസ കെട്ടി വെച്ചാൽ മതി. ചന്തയിൽ തേരാപ്പാരനടക്കുന്ന അത്യാവശ്യം ചില്ലറ കയ്യിലുള്ള ചിലർ ഒരു നേരമ്പോക്കിന് പേര് കൊടുക്കും.. എലിപ്പെട്ടി, തീപ്പെട്ടി, കുടം, പിക്കാസ്.. കൈക്കോട്ട് ഇങ്ങനെ പല ചിഹ്നങ്ങളും കിട്ടും.

ആ കൂട്ടത്തിൽ ഒന്ന് മാത്രം ആയി ഹിന്ദു മുന്നണി പിന്നീട് ബിജെപി സ്ഥാനാർഥികളും ഉണ്ടാവും. കെട്ടിവെച്ച കാശ് തിരികെ കിട്ടണം എങ്കിൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 6 ഇൽ 1 എങ്കിലും കിട്ടണം എന്നോ മറ്റോ ആണ്.. അത് നമ്മടെ സംഘി സ്ഥാനാർത്ഥികൾ സർക്കാരിന് ‘സമർപ്പയാമി’ ചെയ്ത് പോകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ‘ഹിന്ദു ഐക്യം’ എന്ന് പറഞ്ഞു ചെന്നാൽ സമ്പൂർണ സാക്ഷര മല്ലൂസിന്റെ പുച്ഛം നിറഞ്ഞ ഒരു ചിരി കാണാം.

Also Read: ശൈലി മാറ്റി ബിജെപി; മുന്നാക്ക സമുദായങ്ങളെ കൂടെ നിര്‍ത്തും

ഐക്യപ്പെടാൻ ഉള്ള അവകാശം ന്യൂനപക്ഷക്കാർക്ക് മാത്രമായി ഇവർ തീറെഴുതി കൊടുത്തിരിക്കുകയാണല്ലോ! അതായത് LDF UDF സ്ഥാനാർത്ഥികൾക്കൊപ്പം മത്സരിക്കുന്ന വെറും കോമഡി ക്കാർ ആയിരുന്നു ഇവിടത്തെ അഭിനവ പ്രബുദ്ധർക്ക്, സംഘികൾ. ഇന്നത്തെ സ്ഥിതി അറിയാല്ലോ? സീറ്റ് കിട്ടിയില്ലെങ്കിലും നല്ലൊരു ഭാഗം മണ്ഡലങ്ങളിലും UDF നെ പോലും നിഷ്പ്രഭം ആക്കുന്ന ശക്തിയായി ഇവിടെ ബിജെപി വളർന്നു കഴിഞ്ഞു.

പലപ്പോഴും ഒന്നിനും കൊള്ളാത്ത ചിലർ പാർട്ടിയുടെ തലപ്പത്ത് വരാറുണ്ടെങ്കിലും ഇടത് വലത് മുന്നണിക്കാരുടെ ന്യൂനപക്ഷങ്ങളെ സുഖിപ്പിക്കുന്ന പ്രീണന നടപടികൾ ഉള്ളത് കൊണ്ട് പാർട്ടിക്ക് തിരിഞ്ഞു നോക്കേണ്ടി വരുന്നില്ല.. അതേ!! കൊച്ചി പഴയ കൊച്ചിയല്ല.. ബിജെപി പഴയ ബിജെപി യും അല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button