പത്തനംതിട്ട : കോവിഡ് വ്യാപനത്തെ തുടർന്ന് ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് കൊളത്തൂർ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമലയിലെ പൂജകൾ മുടങ്ങാതെ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തെ മണ്ഡലകാല തീർത്ഥാടനം സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തത് ഏകപക്ഷീയമായിട്ടാണ്. ക്ഷേത്രത്തിലെ പൂജാ കർമ്മങ്ങൾ മുടക്കമില്ലാതെ നടത്തുകയും ഭക്തർക്ക് പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനാ നേതാക്കളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ ശബരിമല മണ്ഡലകാലത്ത് തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കില്ലെന്നും നിലവിലെ സ്ഥിതി തുടരാനും ചീഫ് സെക്രട്ടറി സമിതി യോഗത്തിൽ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു.
Post Your Comments