കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ട് സി.പി.ഐ.എം. കോഴിക്കോട് ജില്ല കമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച് താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് നിർദേശം നൽകിക്കഴിഞ്ഞു. സ്വതന്ത്രസ്ഥാനാർത്ഥിയായി കാരാട്ട് ഫൈസൽ മത്സരിച്ച് വിജയിച്ചതോടെയാണ് ജില്ലാ കമ്മിറ്റി ഇത്തരം തീരുമാനം കൈക്കൊണ്ടത്.
എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ടുപോലും ലഭിക്കാതിരുന്ന ചുണ്ടപ്പുറം ഡിവിഷൻ ഉൾപ്പെട്ട ചുണ്ടപ്പുറം ബ്രാഞ്ചാണ് സി.പി.ഐ.എം പിരിച്ചു വിട്ടത്. കാരാട്ട് ഫൈസൽ മത്സരിച്ച് വിജയിച്ച ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ടൊന്നും ലഭിച്ചിരുന്നില്ല. സംപൂജ്യനായി മടങ്ങേണ്ടി വന്നത് ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദിനും പാർട്ടിക്കും നാണക്കേടുണ്ടാക്കി.
വിവാദമായ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിന്റെ സ്ഥാനാർഥിത്വം വിവാദമായ പശ്ചാത്തലത്തിൽ സി.പി.എം ജില്ല കമ്മിറ്റി അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ, എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ട് പോലും ലഭിക്കാതിരുന്നത് പാർട്ടിക്ക് വൻ നാണക്കേട് ആണ് ഉണ്ടാക്കിയത്.
Post Your Comments