
ഇസ്ലാമാബാദ് : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ലഭിച്ച മാനസിക പീഡനത്തെ തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ടെസ്റ്റില്‍ നിന്ന് വിരമിച്ച 28കാരനെ ന്യൂസിലാന്‍ഡ് പരമ്പരയിലേക്ക് പരിഗണിച്ചിരുന്നില്ല.
Read Also : വാർത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ
മാത്രമല്ല, പാക്കിസ്ഥാനില്‍ നടക്കുന്ന സിംബാബ്വെക്കെതിരായ പരമ്പരയിലും തഴഞ്ഞു. ഇതോടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനിയൊരിക്കലും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാനില്ലെന്ന് ആമിര്‍ പറഞ്ഞു.
നേരത്തേ ഒത്തുകളി ആരോപണം നേരിടുകയും വിലക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട് ആമിറിന്. വിരമിക്കല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആമിറിന്റെ വ്യക്തിഗത തീരുമാനത്തെ മാനിക്കുന്നതായി പി സി ബി അറിയിച്ചു.
Post Your Comments