തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മൊത്തത്തിൽ സി.പി.എമ്മിന് ആണ് ആധിപത്യമെങ്കിലും പലയിടങ്ങളിലും ജനരോഷം പ്രകടമായി. വാളയാറിൽ സി.പി.എമ്മിനെ ഞെട്ടിച്ച് ജനങ്ങൾ യു.ഡി.എഫിന് വിധിയെഴുതി. ചരിത്രത്തിലാദ്യമായി സി.പി.എം ഇവിടെ പരാജയപ്പെട്ടു.
പുതുശ്ശേരി പഞ്ചായത്തിലെ വാളയാര്‍ പാമ്പാംപള്ളത്ത് കാലങ്ങളായി സി.പി.എം ആയിരുന്നു വിജയിച്ചിരുന്നത്. ഇത്തവണ ഇവിടെ യുഡിഎഫിന്റെ സുനിത രവീന്ദ്രനാണ് ജയിച്ചത്. വാളയാര്‍ പെണ്‍കുട്ടികളുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡാണിത്. വാളയാർ കേസിൽ സർക്കാർ കൈക്കൊണ്ട നിലപാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Also Read: കർഷകർക്ക് 3,500 കോടി രൂപയുടെ സബ്‌സിഡി അനുവദിച്ച് കേന്ദ്ര സർക്കാർ
വാളയാറില്‍ മൂന്ന് വര്‍ഷം മുന്‍പാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. 13ഉം 9ഉം വയസ് മാത്രമുള്ള സഹോദരിമാരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ നാല് പ്രതികൾ അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതിയായ പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ കോടതി ഇവരെ വെറുതേ വിടുകയായിരുന്നു.
പെൺകുട്ടികൾക്ക് നീതിനിഷേധിച്ചുവെന്ന് ആരോപിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാരിനെതിരെ പരസ്യമായി തെരുവിലിറങ്ങി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് ജനരോഷം വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്.
Post Your Comments