ന്യൂഡൽഹി : കരിമ്പ് കർഷകർക്ക് സബ്‌സിഡി അനുവദിച്ചുള്ള തീരുമാനത്തിന് കേന്ദ്ര ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. 3,500 കോടി രൂപയുടെ സബ്‌സിഡിയാണ് അനുവദിച്ചത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
Read Also : “പിണറായി സർക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം” : സീതാറാം യെച്ചൂരി
കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് സബ്‌സിഡി തുക നൽകുന്നത്. സംസ്‌കരണം, വിപണനം, ആഭ്യന്തര, രാജ്യാന്തര ചരക്കു നീക്കം, പഞ്ചസാര മില്ലുകൾക്ക് പരമാവധി അനുവദനീയമായ കയറ്റുമതി പരിധിയായ 60 എൽഎംടി പഞ്ചസാരക്കുള്ള അന്താരാഷ്ട്ര ചരക്കുനീക്ക ചെലവ് എന്നിവ ഉൾപ്പെടെ ആണ് 2020-2021 വർഷത്തേക്ക് 3,500 കോടി രൂപ സബ്‌സിഡി തുക അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ 5 കോടി കരിമ്പ് കർഷകർക്കും കരിമ്പ് മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്ന അഞ്ച് ലക്ഷത്തോളം പേർക്കും പ്രയോജനകരമാകുന്ന തീരുമാനമാണിത്.
കരിമ്പ് അടുത്തുള്ള പഞ്ചസാര മില്ലുകളിൽ ആണ് കർഷകർ നൽകുന്നത്. എന്നാൽ പഞ്ചസാര ഉടമകൾക്ക് ആവശ്യത്തിലധികം സ്റ്റോക്ക് ഉള്ളതിനാൽ അവർ കർഷകർക്ക് യഥാസമയം പണം നൽകാറില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി അധികമുള്ള പഞ്ചസാര സ്റ്റോക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ ഏർപ്പെടുത്തും. ഇത് കർഷകരുടെ കുടിശ്ശിക യഥാസമയം നൽകാൻ സഹായിക്കും. ഇതിനായാണ് കേന്ദ്ര സർക്കാർ 3500 കോടി രൂപ ധനസഹായം അനുവദിച്ചത്. ഈ തുക കർഷകരുടെ കുടിശിക ഇനത്തിൽ മില്ലുകളുടെ പേരിലായിരിക്കും കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുക.
Post Your Comments