Latest NewsKeralaNattuvarthaNewsEntertainment

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും; അരുൺ ഗോപി

എൽ.ഡി.എഫിന്റെ വിജയം പ്രതിപക്ഷത്തിന്റെ കഴിവുകേട് കൊണ്ടെന്ന് അരുൺ ഗോപി

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൽ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴുമെന്ന് സംവിധായകൻ അരുൺ ഗോപി. പ്രതിപക്ഷ പാർട്ടികളുടെ കഴിവുകേടു കൊണ്ടാണ് എൽഡിഎഫ് ഇപ്പോൾ വിജയിച്ചതെന്നും സംവിധായകൻ പറയുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഉയർന്ന ആരോപണങ്ങളെല്ലാം യുഡിഎഫിനെതിരെയായിരുന്നു ഉന്നയിക്കപ്പെട്ടതെങ്കിൽ അത് കൃത്യമായി ഉപയോഗിക്കാൻ എൽഡിഎഫിനു കഴിയുമായിരുന്നു. പക്ഷേ, അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാൻ യു.ഡി.എഫിനു കഴിഞ്ഞില്ലെന്നും അരുൺ ഗോപി റിപ്പോർട്ടർ ലൈവുമായുളള പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

Also Read:മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും വാർഡിൽ എൽഡിഎഫ് വിജയം

കമ്മൂണിസത്തിന്റെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടു ചോദിയ്ക്കുന്ന രീതി ശരിയല്ല. ഏതൊരു സാഹചര്യത്തിലായാലും കമ്മ്യൂണിസത്തിന്റെ അടിത്തറ ഇളകില്ല. യഥാർത്ഥിത്തിൽ ഇപ്പോൾ നടക്കുന്ന ഭരണത്തോട് വിയോജിപ്പ് ഉണ്ട്. ഈ രീതിയിൽ പോയാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകുന്ന ഒരു സാഹചര്യം ഉണ്ടാകും. മേജർ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുവാൻ എൽഡിഎഫ് പാകപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്നും സംവിധായകൻ അരുൺ ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button