MollywoodLatest NewsKeralaNewsEntertainment

നെല്‍സണ്‍ ദിലീപ്കുമാര്‍ എന്ന മനുഷ്യനെ വെറുക്കാന്‍ പലര്‍ക്കും കാരണങ്ങള്‍ കാണുമെന്നു തോന്നുന്നില്ല: അരുണ്‍ ഗോപി

നവീന്‍ എന്നൊരാൾ പങ്കുവച്ച കുറിപ്പ് കടമെടുത്തായിരുന്നു അരുണിന്റെ പ്രതികരണം

തമിഴ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിനെക്കുറിച്ച്‌ അരുണ്‍ ഗോപി പങ്കുവച്ച കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. ബീസ്റ്റ് എന്ന സിനിമയുടെ പരാജയം നെല്‍സണെ മാനസികമായി ഒരുപാട് തളര്‍ത്തിയെന്നും അടുത്ത ചിത്രമായ ജയിലറിനു വേണ്ടി ഉറക്കമൊഴിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും തിരിച്ചു വരവിനായി ആഗ്രഹിക്കുന്നതായും കുറിപ്പിൽ പറയുന്നു. നവീന്‍ എന്നൊരാൾ പങ്കുവച്ച കുറിപ്പ് കടമെടുത്തായിരുന്നു അരുണിന്റെ പ്രതികരണം.

read also:  തൊഴിലില്ലായ്മ അതിരൂക്ഷം: കേന്ദ്രസർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്ന് മുഖ്യമന്ത്രി

അരുണ്‍ ഗോപി പങ്കുവച്ച കുറിപ്പ്

ആദ്യ ചിത്രം കയ്യെത്തും ദൂരത്ത് നടക്കാതെ പോയ സംവിധായകനാണ്. പിന്നെയും ഒരുപാട് പരിശ്രമിച്ച്‌ തിരികെ കയറി വന്ന് ആദ്യ ചിത്രം വിജയമാക്കിയ മനസിന്റെ ഉടമയാണ്.2018 ലെ അന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ “Most Promising Directors” ലിസ്റ്റില്‍ ഉണ്ടായിരുന്ന മനുഷ്യനാണ്. ഒരു ബീസ്റ്റ് കൊണ്ട് അളക്കപ്പെടേണ്ടതല്ല നെല്‍സണ്‍ എന്ന സംവിധായകന്‍ എന്ന് തന്നെയാണ് വിശ്വാസം..ഞാനുള്‍പ്പെടെ പലരും ബീസ്റ്റ് കണ്ടു നെല്‍സനെ വിമര്‍ശിച്ചു എങ്കിലും അതിനര്‍ഥം അദ്ദേഹം ഒരു മോശം സംവിധായകന്‍ ആണെന്നല്ല..

പരാജയങ്ങളില്‍ നിന്ന് തിരികെ വരുന്നവരോട് എന്നും പ്രിയമാണ്.. ഫഹദില്‍ തുടങ്ങി മുഹമ്മദ്‌ സിറാജില്‍ വരെ എത്തി നില്‍ക്കുന്ന പ്രിയം.. ആ കൂട്ടത്തിലെ ഒടുവിലെ വ്യക്തി നെല്‍സന്‍ ആകണമെന്ന് ഇപ്പോള്‍ ആശിക്കുന്നു..ബീസ്റ്റ് എന്ന ചിത്രം മോശമാണെന്നതില്‍ തര്‍ക്കം ഇല്ലാതെ ഇരിക്കുമ്ബോഴും ആ തോല്‍വി എത്രയധികം അദ്ദേഹത്തെ ബാധിച്ചു എന്നത് ചിലപ്പോള്‍ നമ്മുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും മീതെയാകും..മാനസിക പിരിമുറക്കവും സ്‌ട്രെസ്സും ഉള്‍പ്പെടെ ഏറ്റവും മോശം സമയത്ത് കൂടി തന്നെയാണ് അദ്ദേഹം പോകുന്നത്.. ആഗ്രഹിക്കുന്നു.. അതെല്ലാം മറികടന്നു അദ്ദേഹം തിരിച്ച്‌ വരാന്‍..

പൊതുവെ അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും വളരെ പ്ലെസന്റ് ആയി കണ്ടിരുന്ന ഒരു മനുഷ്യന് ഒരു വര്‍ഷം കൊണ്ടുണ്ടായ മാറ്റം തീര്‍ത്തും ഭയപ്പെടുത്തുന്നതാണ്.അദ്ദേഹം ചെയ്ത സിനിമകളെയും എഴുത്തിനെയും നിങ്ങള്‍ക്ക് വിമര്‍ശിക്കാം.. എന്നാല്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ എന്ന മനുഷ്യനെ വെറുക്കാന്‍ പലര്‍ക്കും കാരണങ്ങള്‍ കാണുമെന്നു തോന്നുന്നില്ല.

തലൈവര്‍ സിനിമകളില്‍ നായകന്‍ ഒന്ന് പിന്നില്‍ പോകുമ്ബോള്‍ സംവിധായകന്‍ പതിയെ ബില്‍ഡ് ചെയ്യുന്ന ഒരു ബാക്ക്ഗ്രൗണ്ട് സെറ്റിങ് ഉണ്ട്.. The more harsh it becomes..The more gossebumps the comeback offers.. നായകന്‍ പൂര്‍ണമായി ഇല്ലാതായി എന്ന് കരുതുന്നിടത്തു നിന്നുള്ള ഒരു ഗംഭീര തിരിച്ച്‌ വരവൊക്കെ തിയറ്ററില്‍ നിന്ന് കാണുമ്ബോള്‍ കിട്ടുന്ന ഒരു അഡ്രിനാലിന്‍ റഷ് ഉണ്ട്..അതെ തിരിച്ച്‌ വരവ് ജയിലറിലും ആഗ്രഹിക്കുന്നു.. രജനിയുടെ തിരിച്ച്‌ വരവ്.. കൂടെ ആ മനുഷ്യന്റെയും..

നമ്മുടെ ചുറ്റുമുള്ള മനുഷ്യരിലും പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ചിലതുണ്ട്.. പെട്ടെന്ന് ഇല്ലാതാകുന്ന ചില ചിരികള്‍… ചില ഒറ്റപ്പെടലുകള്‍.. ചില മാറി നില്‍ക്കലുകള്‍.. ചേര്‍ത്തു പിടിക്കുക അവരെ.. കാരണം..മാനസിക ആരോഗ്യം അത്രമേല്‍ പ്രധാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button