KeralaNattuvarthaLatest NewsNewsIndia

കര്‍ഷക സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു, കർഷക സമരം കേന്ദ്രത്തിന്റെ അഹന്തയ്ക്കുള്ള ചുട്ട മറുപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: കർഷക സമരം കേന്ദ്രത്തിന്റെ അഹന്തയ്ക്കുള്ള ചുട്ട മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ഷക സമരത്തെ കേന്ദ്ര സർക്കാർ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നും, ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചപ്പോൾ വൃത്തിഹീനമായ പരിസരവും നിറയെ മദ്യകുപ്പികളും: നടപടി എടുക്കുമെന്ന് മുഹമ്മദ്‌ റിയാസ്

‘സമാധാനപരമായി പ്രക്ഷോഭം നടത്തിയവരെ കൊല്ലാനും മടിച്ചില്ല. കര്‍ഷക സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചു. ഹലാല്‍ ഭക്ഷണ വിവാദമുയര്‍ത്തിയ ശേഷം അതിന്റെ പൊള്ളത്തരം സംഘപരിവാറിന് തന്നെ മനസ്സിലായി’, മുഖ്യമന്ത്രി പറഞ്ഞു.

‘ആസൂത്രണ കമ്മീഷന്‍ പിരിച്ച്‌ വിട്ടതോടെ സംസ്ഥാനങ്ങള്‍ക്ക് ഒന്നും പറയാനാകുന്നില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയിലും കേന്ദ്രം കടന്ന് കയറുകയാണ്. കൃഷി, സഹകരണം മേഖലയെല്ലാം ഈ കടന്നുകയറ്റത്തിന്റെ ഉദാഹരണമാണ്. കൊവിഡ് കാലത്ത് കേന്ദ സര്‍ക്കാര്‍ ജനദ്രോഹ നയങ്ങള്‍ ഓരോന്നായി നടപ്പിലാക്കിയെന്നും പൊതുമേഖലയെ ഇല്ലാതാക്കി’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button