KeralaLatest NewsNews

പച്ചക്കള്ളമാണെന്നറിഞ്ഞിട്ടും ചില മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കി സിപിഎമ്മിനെ തരംതാഴ്ത്തുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൊടുക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നറിഞ്ഞിട്ടും ചില മാധ്യമങ്ങള്‍ അതിന് വലിയ പ്രാധാന്യം നല്‍കി സംസ്ഥാന സര്‍ക്കാറിനെ വേട്ടയാടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

Read Also : “പിണറായി സർ‍ക്കാരിന്റെ നല്ല പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം” : സീതാറാം യെച്ചൂരി

അപവാദം പ്രചരിപ്പിക്കുവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ജനം മറുപടി പറയും എന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചതാണ് ,അന്ന് പറഞ്ഞത് പോലെ സംഭവിച്ചു ജനങ്ങളെ ഒരിക്കലും ചുരുക്കി കാണരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആസൂത്രിതമായി സൃഷിടിക്കുന്ന വ്യാജ വാര്‍ത്തകളും അപവാദങ്ങളും ആധികാരികമെന്ന നിലയില്‍ പ്രചരിപ്പിക്കാനും അതിലൂടെ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും തകര്‍ത്ത് കളയാനും ചില മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ ശ്രമിച്ചിട്ടുണ്ട്. വികലമായ ചില മനസുകള്‍ ചില അസംബന്ധങ്ങള്‍ വിളിച്ച് പറഞ്ഞെന്നു വരും. അതിന് വലിയ പ്രാധാന്യം കൊടുത്ത് വലിയ കാര്യം വന്നിരിക്കുന്നു എന്നമട്ടില്‍ വാര്‍ത്ത ചമച്ച് മാധ്യമങ്ങള്‍ തരം താണ രീതി പിന്തുടരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

ജനങ്ങളെ പരമാവധി തെറ്റിധരിപ്പിക്കുകയായിരുന്നു ഇത്തരക്കാരുടെ ലക്ഷ്യം. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ജനം തയാറായില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കണ്ടത്. കഴിഞ്ഞ നാലര വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ക്കും, ജനക്ഷേമ പരിപാടികള്‍ക്കും ജനം വലിയ പിന്തുണ നല്‍കി. ആ പിന്തുണയുടെ തുടര്‍ച്ചാണ് ഈ വിജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button