കൊടുവള്ളി : കൊടുവള്ളി നഗരസഭയിൽ 15ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച കാരാട്ട് ഫൈസലിന് വിജയം. എൽ ഡി എഫ് സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് പാർട്ടി പിന്തുണ നൽകാതിരുന്നത്. ഒരു വേള ഫൈസലിനെ സ്ഥാനാർത്ഥിയായി എൽ ഡി എഫ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും പാർട്ടി പരസ്യമായി പിന്തുണയ്ക്കുന്നു എന്ന തരത്തിൽ എതിരാളികൾ പ്രചരണം ആരംഭിച്ചതോടെയാണ് സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ട് ഐഎൻഎൽ നേതാവ് ഒ. പി. റഷീദിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ ഒ. പി. റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ല.
Post Your Comments