
കൊല്ലം: . കാലങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്നു ഏരൂർ പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർത്ഥി പിഎസ് സുമന് ജയം. ഏരൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ നിന്നാണ് സുമൻ വിജയിച്ചത്. മുൻ സിപിഐഎം അഞ്ചൽ ഏരിയ സെക്രട്ടറിയായിരുന്നു സുമൻ ഈ വർഷം നവംബറിലാണ് ബിജെപിയിൽ ചേർന്നത്.
ഇടതു സ്ഥാനാർത്ഥിയായ കെജെ ദിലീപിനേയും യുഡിഎഫ് സ്ഥാനാർത്ഥി കെ.സി മുകുന്ദനേയും പിന്നിലാക്കിയാണ് സുമൻ മുന്നേറിയത്.സിപിഐ നേതാവും പുനലൂർ മുൻ എംഎൽഎയുമായിരുന്ന പി.കെ ശ്രീനിവാസന്റെ മകനാണ്. സിപിഐ മുൻ എംഎൽഎയായ പിഎസ് സുപാലിന്റെ സഹോദരനാണ് സുമൻ. മൂന്ന് വർഷം മുൻപാണ് സിപിഐയുമായി തെറ്റിയത്. കടുത്ത വിഭാഗീയതയുടെ ഇരയാണ് താനെന്നാണ് പാർട്ടി വിട്ടശേഷം സുമൻ പ്രതികരിച്ചത്.
Post Your Comments