ചെങ്ങന്നൂര്‍ : സംസ്ഥാനത്ത് മുനിസിപ്പാലിറ്റികളില്‍ നടക്കുന്നത് കടുത്ത പോരാട്ടം. ആകെയുള്ള 86 മുനിസിപ്പാലിറ്റികളില്‍ 39 ഇടത്ത് എല്‍ഡിഎഫും 41 ഇടത്ത് യുഡിഎഫും ബിജെപി 2 ഇടത്തും മുന്നേറ്റം തുടരുകയാണ്.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി പിടിച്ചെടുത്തപ്പോൾ പന്തളം മുനിസിപ്പാലിറ്റി ഈ തെരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയിരിക്കയാണ്. 33 സീറ്റുള്ള 17 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയം. അതേസമയം, തൊട്ടടുത്ത മാവേലിക്കര മുനിസിപ്പാലിറ്റി ഭരണം ത്രിശങ്കുവിലാണ്. ഒമ്പതു സീറ്റുകള്‍ വീതമാണ് എന്‍ഡിഎ, എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. ഒരു സ്വതന്ത്രന് ജയിച്ചു.
Post Your Comments