Latest NewsIndiaNewsInternational

ആഗോളതലത്തില്‍ നാലില്‍ ഒരാള്‍ക്ക് 2022വരെ കോവിഡ്-19 വാക്‌സിനുകള്‍ ലഭിച്ചേക്കില്ല

25% പേര്‍ക്ക് വാക്സിന്‍ ലഭിക്കാന്‍ ഇനിയും ഒന്ന് രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് ഗവേഷകര്‍ പറയുന്നു

ആഗോള ജനസംഖ്യയുടെ 15%ല്‍ താഴെയുള്ള സമ്പന്ന രാജ്യങ്ങള്‍ കോവിഡ് വാക്സിന്റെ 51 ശതമാനം ഡോസുകളും റിസേര്‍വ് ചെയ്തതിനാല്‍ 2022വരെ നാലില്‍ ഒരാള്‍ക്ക് കോവിഡ്-19 വാക്‌സിനുകള്‍ ലഭിക്കാനിടയില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. ലോക ജനസംഖ്യയുടെ 85%ത്തിലധികം വരുന്ന താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ ബാക്കിയുള്ള വാക്സിന്‍ പങ്കിടേണ്ടി വരുമെന്ന് അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ പറഞ്ഞു.

പകര്‍ച്ച വ്യാധിയെ ഫലപ്രദമായി നേരിടാന്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ലോകമെമ്പാടും കോവിഡ്-19 വാക്‌സിനുകളുടെ തുല്യമായ വിതരണത്തില്‍ പങ്കാളികളാകേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ”കോവിഡ് -19 വാക്‌സിനുകളിലേക്കുള്ള ആഗോള പ്രവേശനത്തെ കുറിച്ചുള്ള അനിശ്ചിതത്വം നിലവിലുള്ള ക്ലിനിക്കല്‍ പരിശോധനയില്‍ മാത്രമല്ല, ഈ ക്രമീകരണങ്ങളില്‍ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്വവും പുലര്‍ത്തുന്നതില്‍ ഗവണ്‍മെന്റുകളുടെയും വാക്‌സിന്‍ നിര്‍മ്മാതാക്കളുടെയും പരാജയം കൂടിയാണ്” – ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 15 വരെയുള്ള കണക്കുകള്‍ പ്രകാരം ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ 13 നിര്‍മ്മാതാക്കളില്‍ നിന്ന് 7.5 ബില്യണ്‍ ഡോസ് വാക്‌സിനുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ജപ്പാന്‍, ഓസ്ട്രേലിയ, കാനഡ എന്നിവ ഉള്‍പ്പെടുന്നു. നിലവിലെ നോവല്‍ കൊറോണ വൈറസ് കേസുകള്‍ 1%ല്‍ താഴെയുള്ള ഈ രാജ്യങ്ങള്‍ മൊത്തത്തില്‍ 1 ബില്ല്യണ്‍ ഡോസുകള്‍ റിസേര്‍വ് ചെയ്തിരിക്കുന്നു.

പ്രമുഖ വാക്സിന്‍ നിര്‍മ്മാതാക്കള്‍ അവരുടെ പരമാവധി ഉല്‍പാദന ശേഷിയിലെത്തിയാലും, ലോകജനസംഖ്യയുടെ ഏകദേശം 25% പേര്‍ക്ക് വാക്സിന്‍ ലഭിക്കാന്‍ ഇനിയും ഒന്ന് രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വന്നേക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ തങ്ങളുടെ സാങ്കേതികവിദ്യയും മറ്റും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുമായി പങ്കിടണം. ഇത് കൂടുതല്‍ ഡോസുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുമെന്ന് പീപ്പിള്‍സ് വാക്‌സിന്‍ അലയന്‍സ് സഖ്യം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button