കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ ഭരണം എല്‍ഡിഎഫ് പിടിച്ചെടുക്കുമ്പോള്‍ അത് ഇരട്ടി മധുരമാണ്. 10 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിനാണ് ഇതോടെ അന്ത്യം കുറിച്ചത്. സ്വതന്ത്രരായി ജയിച്ച നാലു സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ ഇടതു റിബല്‍ കെ.പി ആന്റണി പിന്‍തുണച്ചതോടു കൂടി കോര്‍പ്പറേഷന്‍ ഭരണം എല്‍ഡി.എഫ് സ്വന്തമാക്കുകയാണ്. കെ.പി ആന്റണിക്ക് പിന്നാലെ മറ്റൊരു വിമത സ്ഥാനാര്‍ത്ഥിയും ഇടതുപക്ഷത്തിന് പിന്‍തുണയുമായെത്തിയെന്നാണ് ലഭിക്കുന്ന സൂചന. എല്‍.ഡി.എഫ് 34 സീറ്റുകളിലാണ് വിജയം കൈവരിച്ച് ഒറ്റക്കക്ഷിയായത്. യു.ഡി.എഫ് 31 സീറ്റുകളിലും 5 സീറ്റുകളില്‍ ബിജെപിയും വിജയിച്ചു. കേവലഭൂരിപക്ഷത്തിന് വേണ്ടത് 38 ആണ്. അതിനിടെയാണ് എല്‍ഡിഎപിന് പിന്‍തുണയുമായി ആന്റണി എത്തിയത്. ഇതോടെ 35 സീറ്റായി ഇടതുപക്ഷം കൊച്ചിയില്‍ യു.ഡിഎഫിന്റെ ആധിപത്യം തകര്‍ത്തു.
Read Also : യു ഡി എഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല, ആത്മവിശ്വാസത്തോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍
ഇടതു സ്വതന്ത്രരായി മല്‍സരിച്ച അഞ്ചു പേരും ഇടതു റിബലായ ഒരാളുമാണ് വിജയിച്ചത്. ഇവരില്‍ ഇടതു റിബല്‍ കെ.പി. ആന്റണി പിന്തുണച്ചതോടെ എല്‍ഡിഫിന് 35 ഡിവിഷനുകളുടെ പിന്തുണയായി. ബിജെപി പിടിച്ച അഞ്ചു സീറ്റുകളിലെ അംഗങ്ങള്‍ മാറി നില്‍ക്കുകയാണെങ്കില്‍ ഭരണത്തിലെത്താന്‍ എല്‍ഡിഎഫിന് ഈ പിന്തുണ മതിയാകും.
യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ ഒരു വോട്ടിനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയോട് തോറ്റത്. ഐലന്റ് വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേവലം ഒരു വോട്ടിനാണ് കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥി ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്.
Post Your Comments