തിരുവനന്തപുരം; ഇത്തവണ അഴിമതിയിൽ മുങ്ങി കുളിച്ച ഇടത് പക്ഷത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു.
കൂടാതെ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്നും എം.എം. ഹസന് വ്യക്തമാക്കി.
പോളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്റെ ഭാഗമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പടെയുള്ളവരുടെ നീക്കുപോക്ക് ഗുണം ചെയ്യും. ജോസ് കെ.മാണി മുന്നണി വിട്ടത് ഒരുതരത്തിലും തിരിച്ചടിയാകില്ലെന്നും ഹസന് .
Post Your Comments