ഇന്ത്യയുടെ ചെസ് ഗ്രാന്റ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു. ചെസ്സ് ഗ്രാന്റ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനെ കുറിച്ച് ഒരു ബയോപിക് നിര്‍മ്മിക്കുമെന്ന് സംവിധായകന്‍ ആനന്ദ് എല്‍.റായ് കഴിഞ്ഞ ദിവസം അറിയിച്ചു.
ആദ്യത്തെ ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്ററായും പിന്നീട് ലോക ചാമ്പ്യനായും ഉള്ള തന്റെ യാത്ര പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന് വിശ്വനാഥന്‍ അനുമതി നല്‍കി. നിര്‍മ്മാതാക്കള്‍ ഇതുവരെ ആരെയും കാസ്റ്റു ചെയ്തിട്ടില്ലെങ്കിലും ധനുഷ് നായകനാകുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂലൈ 2021-ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും. നിലവില്‍ ആനന്ദ് സംവിധാനം ചെയ്യുന്ന ‘അത്രംഗി രെ’ എന്ന അക്ഷയ് കുമാര്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
ലോക ചെസ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് ഗ്രാന്റ് മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്. അദ്ദേഹം അഞ്ച് തവണ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം ആദ്യമായി വാങ്ങിയതും ആനന്ദ് തന്നെയാണ്. പത്മ വിഭൂഷണ്‍ അടക്കമുള്ള അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.
Post Your Comments