കൊല്‍ക്കത്ത: പ്രധാനമന്ത്രിക്ക് പിന്നാലെ കൊൽക്കത്ത മുഖ്യമന്ത്രി മമതാ ബാനർജിയുടെയും ജീവിതം സിനിമയാകുന്നു. നേഹാല്‍ ദത്ത ഒരുക്കിയ ‘ ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ സിനിമയുടെ ട്രൈലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മേയ് മൂന്നിന് ചിത്രം റിലീസ് ചെയ്യും. മേയ് ഏഴ്, 12 തീയതികളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
റുമ ചക്രബൊര്‍ത്തിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം മമതാ ബാനര്‍ജിയുടെ ജീവചരിത്രമല്ലെന്നും അവരില്‍ പ്രചോദനമുള്‍ക്കൊണ്ടാണെന്നും എഴുത്തുകാരനും നിര്‍മാതാവുമായ പിങ്കി മണ്ഡല്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പല പ്രമുഖ നേതാക്കളുടെയും ജീവിതം സിനിമയാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ‘പിഎം നരേന്ദ്രമോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞിരുന്നു.
https://www.facebook.com/239820136356730/videos/330343134290720/?v=330343134290720
Post Your Comments