ന്യൂഡല്‍ഹി: ഉത്തർ പ്രദേശിൽ ചുവട് വെയ്ക്കാനൊരുങ്ങി ആം ആദ്മി. 2022ല്‍ നടക്കുന്ന യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) മല്‍സരിക്കും. പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ എ.എ.പി രൂപീകരിച്ച് എട്ട് വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ മൂന്നു തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. പഞ്ചാബില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ പോരാട്ടം കാഴ്ചവെക്കും. യു.പിയില്‍ നിലവിലുള്ള പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി.
2017ല്‍ നടന്ന 403 അംഗ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യം 324 സീറ്റ് (ബി.ജെ.പി-312, സോനേലാലിന്‍റെ അപ്ന ദള്‍-9, സ്വതന്ത്രര്‍-3) നേടി ഭരണം പിടിച്ചിരുന്നു. എസ്.പി-49, ബി.എസ്.പി-18, കോണ്‍ഗ്രസ്-7, സുഹെല്‍ദേവിന്‍റെ ഭാരതീയ സമാജ് പാര്‍ട്ടി- 4 സീറ്റുകള്‍ നേടി. വരുന്ന യു.പി. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നേരത്തെ എ.എ.പി തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സ്വാധീനം പഠിക്കുന്നതിന്‍റെ ഭാഗമായാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എ.എ.പിയുടെ തീരുമാനം. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം.
Read Also: ദുരൂഹതയിൽ നിറഞ്ഞ് എസ് വി പ്രദീപിൻറെ മരണം; സംശയ നിഴലിൽ..ഏറെ പേര്‍
അതേസമയം, ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി വിജയിച്ചു. ഹന്‍സല്‍ ഫെര്‍ണാണ്ടസ് ആണ് സൗത്ത് ഗോവയിലെ ബനോലിം സീറ്റില്‍ നിന്ന് വിജയിച്ചത്. 49 സീറ്റില്‍ 32 സീറ്റ് ബി.ജെ.പി നേടി. കോണ്‍ഗ്രസ് നാലു സീറ്റില്‍ വിജയിച്ചു. 2022ല്‍ നടക്കുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുകയാണ് എ.എ.പി ലക്ഷ്യമിടുന്നത്.
Post Your Comments