ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് യുവരാജ് സിങ്. ഇന്ത്യ സ്വന്തമാക്കിയ രണ്ട് ലോകകപ്പിന് പിന്നിലെയും അവിഭാജ്യ ഘടകമായിരുന്നു യുവി. അനാരോഗ്യത്തെ തുടർന്ന് തന്റെ കരിയറിനു ഫുൾ സ്റ്റോപ്പ് ഇടേണ്ടി വന്ന യുവിയെ ക്രിക്കറ്റ് പ്രേമികൾ ആരും മറക്കില്ല. യുവരാജിനെ കുറിച്ച് ക്രിക്കറ്റ് പ്രേമിയായ ഹരികൃഷ്ണൻ കോശ്ശേരിയെഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. 2011ലെ ലോകകപ്പ് മത്സരത്തിൽ യുവി കാഴ്ച വെച്ച പെർഫോമൻസിനെ കുറിച്ച് എടുത്തുപറയുകയാണ് ഹരികൃഷ്ണൻ.
Also Read: ഹിന്ദുമത വിശ്വാസികളെ അപമാനിച്ച് ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗരാജ് സിംഗ്
അവന്റെ തിരിച്ചുവരവിനായി കാത്തിരുന്നു, അവൻ നിരാശപ്പെടുത്തിയില്ല. വിമർശനശരങ്ങളെയും സംശയക്കണ്ണുകളെയും കീഴ്മേൽ മറിച്ചു കൊണ്ട് അവൻ പോരാടിക്കൊണ്ടേ ഇരുന്നു, വിജയിച്ചു കൊണ്ടേ ഇരുന്നു. കാൻസർ എന്ന മഹാമാരിയെ തോൽപ്പിക്കുക എന്നത് തന്നെ മനസ്സാനിധ്യത്തെ പരീക്ഷിക്കുന്ന ഒന്നാണ്, അതും കടന്നു കഴിഞ്ഞ് രാജ്യത്തിനു വേണ്ടി വീണ്ടും കളത്തിലിറങ്ങുന്നത് എത്രയും ശ്രമകരമാണ്..!! പിന്നീട് പലപ്പോഴും ആ പഴയ യുവിയെ നാം കണ്ടില്ല, കണ്ടത് അവന്റെ നിഴലാട്ടങ്ങൾ മാത്രം. അവന്റെ നിഴലിന് പോലും തന്റെ ദിനത്തിൽ എതിരാളിയെ നിഷ്പ്രഭമാക്കാൻ കഴിയുമായിരുന്നു.. സ്ഥിരത പുലർത്താൻ നന്നേ പണിപ്പെട്ട അയാളുടെ കരിയറിന്റെ രണ്ടാം ഇന്നിംഗ്സ് സാങ്കേതികതയിലെ ന്യൂനതകൾ പലതും പുറത്ത് കൊണ്ട് വന്നു. ഇത്തരം ഒരു പതനം ഭവിച്ചതിൽ വിധിയെ പഴിക്കാതെ തരമില്ലല്ലോ. എത്രയോ ഉയരത്തിൽ അവസാനിക്കേണ്ട കരിയർ, രാജ്യത്തിനെ ഇനി പ്രതിനിധീകരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ കേവലം ഒരു പ്രെസ്സ് കോൺഫെറെൻസ് പ്രഖ്യാപനത്തിൽ ഒതുങ്ങിപ്പോയതിനെ വേറെ എന്ത് പറഞ്ഞാണ് സമാധാനിക്കുക..?
https://www.facebook.com/harikrishnankmk/posts/1697121883782691
Post Your Comments