
കഴിഞ്ഞ ഇലക്ഷൻ സമയത്തുണ്ടായ ബഹളങ്ങൾ അധികമാരും മറക്കാനിടയില്ല. സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപി പ്രചരണത്തിനിടെ പൂർണ ഗർഭിണിയായ ഒരു സ്ത്രീയുടെ വയറ്റിൽ തടവി അനുഗ്രഹിച്ച സംഭവം ഏറെ വിവാദമായിരുന്നു. യുവതിയുടെ അനുവാദത്തോട് കൂടെയുള്ള പ്രവൃത്തിയായിരുന്നിട്ട് കൂടി സഖാക്കളും കോൺഗ്രസുകാരും യുവതിയേയും സുരേഷ് ഗോപിയേയും അപമാനിച്ചു. സംഭവം വിവാദമായതോടെ താരത്തിന്റെ ഭാര്യ നേരിട്ടു എത്തി ആ യുവതി സമാധാനിപ്പിച്ചിരുന്നു.
Also Read: ദേശീയ ശ്രദ്ധ ആകർഷിച്ച് പത്തനംതിട്ടയിൽ നിന്ന് മത്സരത്തിന് ഇക്കുറി സഖാവ് മോഡിയും
ഇന്ന് അതേ, സഖാക്കൾ പ്രതിക്കൂട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊല്ലത്തു എൽ ഡി എഫ് പ്രചാരണത്തിന് കൂടെ വന്ന മകളുടെ പ്രായം ഉള്ള ഒരു സ്ത്രീയെ ഒരു തലമൂത്ത സഖാവ് കയറിപ്പിടിച്ചത് വാർത്തയായിരുന്നു. സഖാവ് ആണെന്നോ കൂടെ വന്നയാൾ ആണെന്നോ ഒന്നും ആ യുവതി കരുതിയില്ല. ആളെക്കൂട്ടി അയാളെ തല്ലുകയും രൂക്ഷമായ രീതിയിൽ പ്രതികരിക്കുകയും ചെയ്തു.
മോളെ നീ ഒന്നടങ്ങു.. എന്നും പറഞ്ഞ് ആ പെണ്ണിന്റെ കാലിൽ വീണു തലമൂത്ത സഖാവ് ഒത്തുതീർപ്പാക്കാൻ എത്ര ശ്രമിച്ചിട്ടും ആ സ്ത്രീക്ക് തന്റെ രോക്ഷം അടക്കാനായില്ല. ഒരു പെൺ സഖാവും ഇതിനോട് പ്രതികരിച്ചില്ല. മുഖം നോക്കാതെ എന്തിനും ഏതിനും മറുപടി പറയുന്ന പല മഹാന്മാരേയും ഇന്ന് കണ്ടില്ല.
Post Your Comments