KeralaLatest News

ദേശീയ ശ്രദ്ധ ആകർഷിച്ച് പത്തനംതിട്ടയിൽ നിന്ന് മത്സരത്തിന് ഇക്കുറി സഖാവ് ‘മോഡി’യും

പത്തനംതിട്ട: ബിജെപിക്ക് ഏറെ വേരോട്ടമുള്ള പത്തനംതിട്ടയിൽ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോ‍ഡിയും രംഗത്തുണ്ട്. സ്ഥാനാർത്ഥിയായി മോഡി എത്തിയതോടെ മത്സരം ദേശീയ ശ്രദ്ധനേടിക്കഴിഞ്ഞു.

50 പഞ്ചായത്ത് വാർഡുകളുള്ള ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർത്ഥിയുടെ പേരു തന്നെയാണ് പ്രധാന ചർച്ച വിഷയം. വോട്ടർമാരെ നേരിൽ കണ്ട് പരിചയപ്പെടുത്തുമ്പോൾ പലർക്കും അത്ഭുതവും അമ്പരപ്പും. കോന്നി താഴം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയാണ് ജിജോ മോഡി. മുൻ മാധ്യമപ്രവർത്തകൻ.

read also: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ മുൻപില്ലാത്തവിധം ബിജെപിയിലേക്ക് ക്രിസ്ത്യൻ മുസ്ളീം വിഭാഗത്തിന്റെ ഒഴുക്ക്; ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് 400 ബിജെപി സ്ഥാനാര്‍ഥികള്‍; 7 മുസ്ലീം വനിതകളും

സ്വകാര്യ ചാനൽ സംപ്രേക്ഷണം നിർത്തിയതോടെയാണ് മുഴുവൻസമയ പൊതുപ്രവർത്തകനായത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ കോൺഗ്രസിലെ സാമുവൽ കിഴക്കുപുറത്താണ് എതിർ സ്ഥാനാർത്ഥി.

shortlink

Post Your Comments


Back to top button